വിധിയെഴുത്ത് പിണറായി സർക്കാറിനെതിരാവും –പ്രവാസി യു.ഡി.എഫ്
text_fieldsപ്രവാസി യു.ഡി.എഫ് ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി കൺവെൻഷൻ അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നാടണയാനിരുന്ന പ്രവാസികളുടെ യാത്രക്ക് തടയിടുകയും മരണമടഞ്ഞ പാവപ്പെട്ട നൂറുകണക്കിന് പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കണമെന്ന ന്യായമായ ആവശ്യം ഉയർന്നപ്പോൾ പ്രവാസി സമൂഹത്തെ അവഹേളിക്കുകയും ചെയ്ത സംസ്ഥാന സർക്കാറിനെതിരെയുള്ള പ്രതിഷേധം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്രവാസി യു.ഡി.എഫ് മലപ്പുറം ജില്ല പ്രവർത്തക കൺെവൻഷൻ അഭിപ്രായപ്പെട്ടു.
അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ സംസ്ഥാന സർക്കാറിനെതിരെയുള്ള ജനവികാരം ശക്തമായിരുന്നു. ഐക്യ ജനാധിപത്യ മുന്നണിയുടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനം യു.ഡി.എഫിന് ചരിത്ര വിജയം കൈവരിക്കാൻ സഹായകരമാകുമെന്നും കൺെവൻഷൻ അഭിപ്രായപ്പെട്ടു.
അബൂബക്കർ അരിമ്പ്ര കൺെവൻഷൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് നഹ, പി. സീതി, നാസർ വെളിയംകോട്, സി.എം. അഹമ്മദ്, വി.പി. മുസ്തഫ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, വി.വി. അഷ്റഫ്, ഹുസൈൻ ചുള്ളിയോട്, സി.സി. കരീം, അഷ്റഫ് അഞ്ചാലൻ, മജീദ് പുകയൂർ എന്നിവർ സംസാരിച്ചു. ഹബീബ് കല്ലൻ സ്വാഗതവും ജലാൽ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

