പ്രവാസി പ്രതിഷേധം; വിധിയെഴുത്ത് യു.ഡി.എഫിന് അനുകൂലമാകും
text_fieldsതദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള െതരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ ലോക്സഭ തെരഞ്ഞെടുപ്പിെല വിജയാവർത്തനമായിരിക്കും ഉണ്ടാകുക. കഴിഞ്ഞ നാലര വർഷക്കാലം കേരളം ഭരിച്ച എൽ.ഡി.എഫ് ഭരണത്തോടുള്ള ജനങ്ങളുടെ ശക്തമായ വിധിയെഴുത്തായിരിക്കും അത്. കഴിഞ്ഞ കാലങ്ങളിൽ ഇവർ നടത്തിയ സമരങ്ങൾ വെറും ആഭാസമായിരുെന്നന്നും വാക്കും പ്രവൃത്തിയും തമ്മിൽ അജഗജാന്തരമാണെന്നും പകൽപോലെ ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. സ്വജനപക്ഷപാതത്തിനും അഴിമതിക്കും മുെമ്പാന്നും കേരളം ദർശിച്ചിട്ടില്ലാത്തവിധം റെക്കോഡിട്ടാണ് പിണറായി സർക്കാർ ഭരിക്കുന്നത്. സ്വന്തക്കാർക്ക് എന്തു സ്ഥാനവും നൽകാനും അതിന് ഖജനാവിൽനിന്ന് പണം ഇഷ്ടംപോലെ ചെലവഴിക്കാനും ഒരു മടിയും ഇവർക്കില്ല.
ഒപ്പം മുഖ്യമന്ത്രിയുടെ ഉപദേശക-സൈബർ-പി.ആർ.ഒ കൂട്ടങ്ങൾക്ക്, വിനിയോഗിക്കുന്ന പണത്തിനും യാതൊരും മാനദണ്ഡവും ഇല്ല. ഇതിനെല്ലാം പുറമെയാണ് സർക്കാറിന് ഒരു ബന്ധവുമില്ലാത്ത കൊലപാതകക്കേസിൽ പാർട്ടിയെ രക്ഷിക്കാൻവേണ്ടി, സി.ബി.എ അന്വേഷണം തടയുന്നതിന് കോടികൾ മുടക്കി വക്കീലന്മാരെ കൊണ്ടുവരുന്നത്. ഭരണമേെറ്റടുക്കുേമ്പാൾ മുണ്ടുമുറുക്കി ചെലവുചുരുക്കി പോകേണ്ടിവരുമെന്നു പറഞ്ഞ ധനമന്ത്രി, കോടികളുടെ കിഫ്ബി ധൂർത്തിെൻറയും മസാല ബോണ്ടിെൻറയും ചരിത്രത്തിലില്ലാത്ത ധനകമ്മിയുടെയും ചിത്രമാണ് ഇപ്പോൾ വരച്ചുകൊണ്ടിരിക്കുന്നത്.
പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ ഒെന്നാന്നായി തെളിഞ്ഞുവരുന്ന അവസ്ഥയാണ്. പ്രതിനായകനാകേണ്ട പ്രതിപക്ഷനേതാവ് ഇപ്പോൾ നായകവേഷത്തിലാണ് കേരള ജനതക്കു മുന്നിൽ നിൽക്കുന്നത്. സ്പ്രിൻക്ലറിനുശേഷം, സർക്കാറിെൻറ അഴിമതിയുടെ 'സ്വപ്ന' ഭൂതം തുറന്നുവിട്ടിരിക്കുകയാണ്. ഖുർആനെ പോലും സ്വർണക്കള്ളക്കടത്തിന് ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്ന ആരോപണം ഒരു മന്ത്രിക്കുനേരെ വിരൽചൂണ്ടുന്നു. ഇതെല്ലാം കേരള സമൂഹത്തിലുണ്ടാക്കിയ രോഷം ചെറുതല്ല, തീർച്ചയായും ഇതിെൻറ പ്രതിഫലനം പ്രവാസികൾക്കിടയിലും ഉണ്ട്.
പ്രവാസികളെ പാടെ അവഗണിച്ച സർക്കാറാണിത്, മുഖ്യമന്ത്രിയുടെ ദുബൈയിൽ നടത്തിയ പ്രഖ്യാപനം ജലരേഖയായി മാറി. കഴിഞ്ഞ നാലരവർഷത്തിനുള്ളിൽ നോർക്ക വകുപ്പിൽ പത്തോളം ഐ.എ.എസ് ഓഫിസർമാരാണ് സെക്രട്ടറിമാരായിട്ടുള്ളത്. വകുപ്പിനെപ്പറ്റി പഠിക്കാൻപോലും അവസരം നൽകാതെ ഉദ്യോഗസ്ഥന്മാരെ സ്ഥലംമാറ്റുകയാണ് ചെയ്തിട്ടുള്ളത്.
ഇതിനെല്ലാം പുറമെ, സമാനതകളില്ലാത്ത പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസികളെ, കോവിഡ് വാഹകരായി ചിത്രീകരിച്ച്, കേരളത്തിലേക്ക് വരാതെയിരിക്കുന്നതിനുള്ള മുരട്ടുവാദങ്ങളാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത്. കോവിഡ് മൂലം മരിച്ച നൂറുകണക്കിന് ഗൾഫിലെ പ്രവാസികളുടെ കുടുംബത്തിന് ആശ്വാസവാക്കുപോലും നൽകിയില്ല. കോവിഡ് മൂലം മരിച്ച ആരോഗ്യപ്രവർത്തകർക്ക് സൗദി സർക്കാർ പ്രഖ്യാപിച്ച ധനസഹായം വാങ്ങിക്കൊടുക്കുന്നതിന് ഇന്ത്യൻ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് ഒരു കാര്യവും ചെയ്യുന്നില്ല. പ്രതിസന്ധിമൂലം മടങ്ങിയെത്തുകയും യാത്രാനിരോധനം കാരണം കുടുങ്ങുകയും ചെയ്തവരെ സഹായിക്കാൻ ഒന്നും ചെയ്തില്ല. പ്രഖ്യാപിച്ച 'ഡ്രീം കേരള' അതായത് 'സ്വപ്ന' കേരള പദ്ധതി മറ്റൊരും 'സ്വപ്ന'മായി കിടക്കുന്നു. ഈ സഹചര്യത്തിലാണ് ഈ തെരഞ്ഞെടുപ്പ് എന്നതിനാൽ പ്രാദേശിക വിഷയങ്ങൾക്കൊപ്പം പ്രവാസികളുടെ നാഡീസ്പന്ദനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന വോട്ടർമാർ യു.ഡി.എഫിനൊപ്പം നിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഒപ്പം ഇടതുപക്ഷത്തിെൻറ തെറ്റായ നടപടികൾക്കെതിരെയുള്ള അവരുടെതന്നെ സഹയാത്രികരുടെ വോട്ടും യു.ഡി.എഫിനായിരിക്കും ഇപ്രാവശ്യം ലഭിക്കുക. പല കാരണങ്ങൾകൊണ്ടും പ്രവാസികൾക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് പങ്കാളിത്തം വർധിച്ച തെരഞ്ഞെടുപ്പുകൂടിയാണ് ഇത്. അതുകൊണ്ട് പ്രവാസികളുടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള ശക്തമായ താക്കീതായി ഈ പ്രാദേശിക തെരഞ്ഞെടുപ്പ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

