Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൈ​ശു​ദ്ധി​യു​ടെ...

കൈ​ശു​ദ്ധി​യു​ടെ വി​ല​യും യാ​ഥാ​ർ​ഥ്യ​ങ്ങ​ളും: ആ​ദ​ർ​ശ​ജീ​വി​തം പ​ത​റു​ന്നി​ടം

text_fields
bookmark_border
കൈ​ശു​ദ്ധി​യു​ടെ വി​ല​യും യാ​ഥാ​ർ​ഥ്യ​ങ്ങ​ളും: ആ​ദ​ർ​ശ​ജീ​വി​തം പ​ത​റു​ന്നി​ടം
cancel
camera_alt

ഫി​റോ​സ് കൊ​യി​ലാ​ണ്ടി, ജി​ദ്ദ

പ​തി​റ്റാ​ണ്ടു​ക​ളോ​ളം അ​ധി​കാ​ര​ത്തി​െൻറ ഉ​ന്ന​ത​ശ്രേ​ണി​ക​ളി​ൽ വി​രാ​ജി​ച്ചി​ട്ടും അ​ഴി​മ​തി​യു​ടെ ഒ​രു ക​റ പോ​ലും പു​ര​ളാ​ത്ത ജീ​വി​ത​ങ്ങ​ൾ സ​മ​കാ​ലി​ക പൊ​തു​മ​ണ്ഡ​ല​ത്തി​ൽ വി​ര​ള​മാ​ണ്. രാ​ഷ്​​ട്രീ​യ പാ​ര​മ്പ​ര്യ​വും കൈ​ശു​ദ്ധി​യും മു​റു​കെ​പ്പി​ടി​ച്ച് ജ​ന​സേ​വ​നം ജീ​വി​ത​വ്ര​ത​മാ​ക്കി​യ​വ​ർ ന​മു​ക്കി​ട​യി​ലു​ണ്ട്. എ​ന്നാ​ൽ, അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് സ്വ​ത്തു​ക്ക​ൾ കു​ന്നു​കൂ​ട്ടി സു​ര​ക്ഷി​ത​രാ​കാ​ൻ ശ്ര​മി​ക്കാ​ത്ത ഇ​ത്ത​രം ആ​ദ​ർ​ശ​നി​ഷ്ഠ​യു​ള്ള വ്യ​ക്തി​ക​ൾ​പോ​ലും പി​ൽ​ക്കാ​ല​ത്ത് വ​ലി​യ സാ​മ്പ​ത്തി​ക പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് നാം ​കാ​ണു​ന്നു. സ്വ​ന്തം വീ​ട് പോ​ലും ജ​പ്തി​യു​ടെ നി​ഴ​ലി​ലാ​കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് അ​വ​ർ എ​ത്ത​പ്പെ​ടു​മ്പോ​ൾ, അ​ത് കേ​വ​ലം ഒ​രു വ്യ​ക്തി​യു​ടെ വീ​ഴ്ച​യ​ല്ല; മ​റി​ച്ച്, സ​ഹ​ജീ​വി​യു​ടെ പ്ര​യാ​സം തി​രി​ച്ച​റി​യാ​ൻ വൈ​കു​ന്ന ഒ​രു സ​മൂ​ഹ​ത്തി​െൻറ കൂ​ടി പ​രാ​ജ​യ​മാ​ണ്. അ​ന്ത​സ്സോ​ടെ പ്ര​യാ​സ​ങ്ങ​ൾ ഉ​ള്ളി​ലൊ​തു​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച് ഖു​ർ​ആ​ൻ ന​ൽ​കു​ന്ന ഒ​രു നി​രീ​ക്ഷ​ണ​മു​ണ്ട്: ‘അ​റി​യാ​ത്ത​വ​ർ അ​വ​രെ ക​ണ്ടാ​ൽ ധ​നി​ക​രാ​ണെ​ന്ന് വി​ചാ​രി​ച്ചു​പോ​കും; അ​വ​രു​ടെ ആ​ഭി​ജാ​ത്യം കാ​ര​ണം.

എ​ന്നാ​ൽ അ​വ​രു​ടെ അ​ട​യാ​ള​ങ്ങ​ൾ കൊ​ണ്ട് നി​ന​ക്ക​വ​രെ തി​രി​ച്ച​റി​യാം. അ​വ​ർ ജ​ന​ങ്ങ​ളോ​ട് ഒ​ട്ടി​പ്പി​ടി​ച്ച് ചോ​ദി​ക്കു​ക​യി​ല്ല.’ ന​മ്മു​ടെ കൂ​ടെ​യു​ള്ള​വ​രു​ടെ മു​ഖ​ത്തെ മ്ലാ​ന​ത​യും പെ​രു​മാ​റ്റ​ത്തി​ലെ മാ​റ്റ​ങ്ങ​ളും തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​ന്ന​വ​നാ​യി​രി​ക്ക​ണം ഒ​രു സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ. ‘ത​െൻറ സ​ഹോ​ദ​ര​െൻറ പ്ര​യാ​സ​ങ്ങ​ളി​ൽ അ​വ​നെ സ​ഹാ​യി​ക്കു​ന്ന​വ​നെ ദൈ​വ​വും സ​ഹാ​യി​ക്കു​ന്നു’ എ​ന്ന പ്ര​വാ​ച​ക വ​ച​നം മാ​ന​വി​ക​ത​യു​ടെ വ​ലി​യൊ​രു പാ​ഠ​മാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. പ്ര​യാ​സ​ങ്ങ​ൾ പു​റ​ത്തു​പ​റ​യാ​ത്ത ആ​ദ​ർ​ശ​ശാ​ലി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കേ​ണ്ട​ത് ആ​ത്മ​ബ​ന്ധ​ങ്ങ​ളു​ടെ വ​ലി​യ ക​ട​മ​യാ​ണ്.

സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ളെ മ​റി​ക​ട​ക്കാ​ൻ ക​ടം വാ​ങ്ങേ​ണ്ടി വ​രു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലെ​ങ്കി​ലും, ക​ട​ബാ​ധ്യ​ത​ക​ളെ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ കാ​ണേ​ണ്ട​തു​ണ്ട്. പാ​പ​ത്തി​ൽ​നി​ന്നും ക​ട​ബാ​ധ്യ​ത​യി​ൽ​നി​ന്നും കാ​വ​ൽ ചോ​ദി​ക്കു​ന്ന പ്രാ​ർ​ഥ​ന​ക​ൾ പ്ര​വാ​ച​ക വ​ച​ന​ങ്ങ​ളി​ൽ കാ​ണാം. തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത ബാ​ധ്യ​ത​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത് പി​ൽ​ക്കാ​ല​ത്ത് വ​ലി​യ മാ​ന​സി​ക വി​ഷ​മ​ങ്ങ​ൾ​ക്കും കു​ടും​ബ​ത്തി​െൻറ ത​ക​ർ​ച്ച​ക്കും കാ​ര​ണ​മാ​കും. ഇ​വി​ടെ ഏ​റ്റ​വും ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​ത് പ​ലി​ശ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളാ​ണ്. പ​ലി​ശ എ​ന്ന​ത് കേ​വ​ലം ഒ​രു സാ​മ്പ​ത്തി​ക കെ​ണി​യ​ല്ല, മ​റി​ച്ച് സ്ര​ഷ്​​ടാ​വു​മാ​യു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​യാ​ണ് ഇ​സ്‌​ലാം അ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

പ​ലി​ശ അ​ധി​ഷ്ഠി​ത​മാ​യ വാ​യ്പ​ക​ൾ ഒ​രു വ്യ​ക്തി​യെ ക​ട​ക്കെ​ണി​യു​ടെ അ​ഗാ​ധ ക​യ​ങ്ങ​ളി​ലേ​ക്ക് ത​ള്ളി​യി​ടും. തു​ട​ക്ക​ത്തി​ൽ ല​ളി​ത​മെ​ന്ന് തോ​ന്നു​മെ​ങ്കി​ലും അ​ത് ജീ​വി​ത​ത്തി​ലെ അ​നു​ഗ്ര​ഹം ഇ​ല്ലാ​താ​ക്കു​ക​യും മ​നഃ​സ​മാ​ധാ​നം കെ​ടു​ത്തി​ക്ക​ള​യു​ക​യും ചെ​യ്യും. ഒ​രു വീ​ട് പ​ണി​യു​മ്പോ​ഴോ ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മ്പോ​ഴോ സ്വ​ന്തം വ​രു​മാ​ന​പ​രി​ധി​ക്കു​ള്ളി​ൽ നി​ന്നു​കൊ​ണ്ട് കാ​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ക എ​ന്ന​ത് ഒ​രു സാ​മൂ​ഹി​ക ബാ​ധ്യ​ത കൂ​ടി​യാ​ണ്. വ​രു​മാ​ന​ത്തി​ന​പ്പു​റ​മു​ള്ള ജീ​വി​ത​ശൈ​ലി ഒ​ടു​വി​ൽ പ​ലി​ശ​യു​ടെ​യും ജ​പ്തി​യു​ടെ​യും ഗ​ർ​ത്ത​ങ്ങ​ളി​ലേ​ക്കാ​ണ് ന​മ്മെ എ​ത്തി​ക്കു​ക. കൈ​വി​ട്ടു​പോ​കു​ന്ന ആ​ർ​ഭാ​ട​ങ്ങ​ൾ ഒ​രു ഘ​ട്ട​ത്തി​ൽ ന​മ്മെ ക​ട​ക്കെ​ണി​യി​ലാ​ക്കു​മ്പോ​ൾ, അ​ത് വ്യ​ക്തി​യു​ടെ മാ​ത്ര​മ​ല്ല, ആ ​കു​ടും​ബ​ത്തി​െൻറ​യും സ​മൂ​ഹ​ത്തി​െൻറ​യും ആ​ത്മ​വീ​ര്യ​ത്തെ ബാ​ധി​ക്കും. സൗ​മ്യ​മാ​യ ജീ​വി​ത​വും മി​ത​വ്യ​യ​വു​മാ​ണ് സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ടെ അ​ടി​സ്ഥാ​നം. ആ​ദ​ർ​ശ ശു​ദ്ധി​യോ​ടെ ജീ​വി​ക്കു​ന്ന​വ​ർ സാ​മ്പ​ത്തി​ക​മാ​യി ക​ഷ്​​ട​പ്പെ​ടു​ന്ന​ത് കാ​ണു​മ്പോ​ൾ അ​വ​രെ ആ​ശ്വ​സി​പ്പി​ക്കാ​നും ചേ​ർ​ത്തു​പി​ടി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ഏ​റെ അ​ഭി​ന​ന്ദ​നീ​യ​മാ​ണ്.

പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന സ​ഹോ​ദ​ര​ന് ആ​ശ്വാ​സം ന​ൽ​കു​ന്ന​ത് മ​ഹ​ത്താ​യ ക​ർ​മ​മാ​ണ്. അ​തോ​ടൊ​പ്പം ത​ന്നെ, ഓ​രോ വ്യ​ക്തി​യും പ​ലി​ശ പോ​ലു​ള്ള വി​പ​ത്തു​ക​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നും സ്വ​ന്തം സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ൽ മി​ത​ത്വ​വും സൂ​ക്ഷ്മ​ത​യും പു​ല​ർ​ത്താ​നും ശ്ര​ദ്ധി​ക്ക​ണം. അ​ഴി​മ​തി​യി​ല്ലാ​ത്ത പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഭി​മാ​ന​ത്തോ​ടെ​യും അ​ന്ത​സ്സോ​ടെ​യും ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു സാ​ഹ​ച​ര്യം ഒ​രു​ക്കു​ക എ​ന്ന​ത് ഒ​രു സം​സ്കാ​ര സ​മ്പ​ന്ന​മാ​യ സ​മൂ​ഹ​ത്തി​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:handwashIdealvalueIndian Realities
News Summary - The Value and Realities of Handwashing: Where Ideal Living Leaves
Next Story