Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലുകളുടെ ചലനമറ്റ യു.പി സ്വദേശി നാടണഞ്ഞു

text_fields
bookmark_border
കാലുകളുടെ ചലനമറ്റ യു.പി സ്വദേശി നാടണഞ്ഞു
cancel
camera_alt

നാട്ടിലേക്ക് മടങ്ങിയ യു.പി സ്വദേശി അബ്​ദുറഹ്മാന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ യാത്രാരേഖകൾ കൈമാറുന്നു

റിയാദ്: പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്​ടപ്പെട്ട് കിടപ്പിലായിരുന്ന ഉത്തർപ്രദേശിലെ ലഖ്നോ ഖാഗ സ്വദേശി അബ്​ദുറഹ്മാൻ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തി​െൻറ സഹായത്താൽ നാടണഞ്ഞു. ബുറൈദയില്‍നിന്ന്​ 80 കിലോമീറ്റര്‍ അകലെയുള്ള അല്‍റസിലെ ബഖാലയില്‍ 25 വര്‍ഷമായി ജോലി ചെയ്തുവരുകയായിരുന്നു. പ്രമേഹവും മറ്റ്​ ആരോഗ്യപ്രശ്നങ്ങളും കാരണം ഇരുകാലിലും പഴുപ്പ് ബാധിക്കുകയും കിടപ്പിലാവുകയും ചെയ്തു. ഇരുകാലും മുറിക്കണമെന്ന് ഡോക്ടര്‍മാര്‍ നിർദേശിച്ചതിനെ തുടർന്ന്‍ ചികിത്സക്കായി ഇന്ത്യയിലേക്ക് പോകാന്‍ തീരുമാനിച്ചു.

പരസഹായമില്ലാതെ യാത്രചെയ്യാന്‍ കഴിയാതിരുന്ന അബ്​ദുറഹ്മാ​െൻറ നാട്ടിലേക്കുള്ള യാത്ര ചില നിയമപ്രശ്നങ്ങള്‍ കാരണം മുടങ്ങി. തുടർന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍റസ് ഘടകത്തി​െൻറ സഹായം അഭ്യർഥിക്കുകയായിരുന്നു. പ്രസിഡൻറ്​ ഷംനാദ് പോത്തൻകോട് അബ്​ദുറഹ്മാനെ സന്ദർശിക്കുകയും സോഷ്യൽ ഫോറം റിയാദ് വെൽ​െഫയർ കോഒാഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തി​െൻറ നേതൃത്വത്തിൽ ഇടപെട്ട് നിയമപ്രശ്നം പരിഹരിച്ച് അബ്​ദുറഹ്മാൻ ലഖ്​​നോവിലേക് മടങ്ങി. സ്​റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, മുജിബ് ഖാസിം, സ്വാലിഹ് കുമ്പള എന്നിവർ എല്ലാ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story