പ്രവചനാതീതമായി 2026 ലോകകപ്പ്: വമ്പന്മാർ ഉണരുമ്പോൾ കുഞ്ഞന്മാർ തീർക്കുന്ന വെല്ലുവിളികൾ
text_fields48 ടീമുകളെ 12 ഗ്രൂപ്പുകളാക്കി നടത്തുന്ന 2026 ലോകകപ്പിൽ, മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കുകൂടി അവസരം നൽകുന്ന 32 ടീമുകളുടെ പുതിയ നോക്കൗട്ട് റൗണ്ട് മത്സരവീര്യം ഇരട്ടിയാക്കിയിട്ടുണ്ട്. രണ്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ ആദ്യ കളിയിൽ പതറിയ വമ്പന്മാർ ശക്തമായി തിരിച്ചുവരുകയും കുഞ്ഞൻ ടീമുകൾ കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു.
ശക്തരായ ബെൽജിയത്തെ ഇറാൻ ഗോളില്ലാ സമനിലയിൽ തളച്ചത് ഫിഫക്ക് ആശ്വാസമായി. ആദ്യ കളിയിൽ പോർച്ചുഗലിനെ സമനിലയിൽ പൂട്ടിയ ഡി.ആർ കോംഗോ രണ്ടാം റൗണ്ടിൽ കൊളംബിയയോട് തോറ്റെങ്കിലും, ഇന്ത്യൻ വംശജനായ മുത്തുചാമി കോംഗോയ്ക്കായി മുഴുവൻ സമയവും തിളങ്ങി. സ്പെയിനിനെ ഞെട്ടിച്ച കാമ്പോ വർദെ ഉറുഗ്വേയോട് വീരോചിത സമനില നേടി നോക്കൗട്ട് പ്രതീക്ഷ നിലനിർത്തുന്നു. ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഈജിപ്ത് ഗ്രൂപ്പിൽ ഒന്നാമതെത്തിയപ്പോൾ, അർജൻറീനയോട് തോറ്റ അൾജീരിയ ജോർദാനെ കീഴടക്കി.
എന്നാൽ ഫ്രാൻസിനോടും നോർവേയോടും സെനഗൽ പരാജയപ്പെട്ടു. ജർമനിയോട് പൊരുതിയ കുറസാവോയും സ്വീഡനോട് തോറ്റ ടുനീഷ്യയും പോരാട്ടം തുടരുകയാണ്. ദക്ഷിണ കൊറിയ, ജപ്പാൻ, ഓസ്ട്രേലിയ എന്നിവർക്കൊപ്പം സൗഡി അറേബ്യ, ഖത്തർ, ഇറാൻ, ഇറാഖ് എന്നിവരും ഏഷ്യൻ കരുത്ത് തെളിയിക്കുന്നു.
എന്നാൽ നോർവേയോടും ഫ്രാൻസിനോടും ഇറാഖ് കനത്ത തോൽവി വഴങ്ങി. തുടക്കത്തിൽ പതറിയ ലാറ്റിനമേരിക്കൻ നിരയിൽ നിലവിൽ മികച്ചുനിൽക്കുന്ന അർജൻറീനയും (ഓസ്ട്രിയയെ തോൽപ്പിച്ച്) ആതിഥേയരായ മെക്സിക്കോയും മികച്ച ഫോമിലാണ്. അർജൻറീന റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. പരാഗ്വയെ തോൽപ്പിച്ച ആതിഥേയരായ അമേരിക്കയും മികച്ച ഫോമിലാണ്. ഇറാഖിനെ തകർത്ത് ഫ്രാൻസ് നോക്കൗട്ട് ഉറപ്പിച്ചപ്പോൾ, ആദ്യ കളിയിൽ കോംഗോയോട് സമനില വഴങ്ങിയ പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെ തകർത്തുതരിപ്പണമാക്കി തിരിച്ചുവന്നു. അതേസമയം കരുത്തരായ ഇംഗ്ലണ്ടിനെ ഘാന ഗോൾരഹിത സമനിലയിൽ തളച്ചു.
സൂപ്പർ താരങ്ങൾ രണ്ടാം റൗണ്ടിലും അപ്രമാദിത്വം തുടരുന്നു. ആദ്യ കളിയിലെ ഹാട്രിക്കിന് പിന്നാലെ അർജൻറീനയുടെ ഇതിഹാസം ലയണൽ മെസ്സി അഞ്ച് ഗോളുകളോടെ മുന്നിലാണ്. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ തന്റെ നൂറാം അന്താരാഷ്ട്ര മത്സരത്തിൽ ഇറാഖിനെതിരെ ഇരട്ടഗോൾ നേടി ടീമിനെ നോക്കൗട്ടിലേക്ക് നയിച്ചു. നോർവേക്കായി ഏർലിങ് ഹാളണ്ടും (ഇരട്ടഗോൾ), ഇംഗ്ലണ്ടിനായി ഹാരി കെയ്നും, ജർമനിക്കായി കൈ ഹാവെർട്സും ബ്രസീലിനായി വിനീഷ്യസും മികച്ച ഫോം തുടരുന്നു. ആദ്യ കളിയിൽ നിരാശപ്പെടുത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉസ്ബെക്കിസ്ഥാനെതിരെ രണ്ട് ഗോളുകൾ നേടി വിമർശകർക്ക് മറുപടി നൽകി. ഇതോടെ ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും യുസേബിയോയെ മറികടന്ന് പോർച്ചുഗലിെൻറ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോൾവേട്ടക്കാരൻ പദവിയും റൊണാൾഡോ സ്വന്തമാക്കി. സ്പെയിനിന്റെ ലാമിൻ യമാലും ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചും വരും മത്സരങ്ങളിൽ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

