ട്രസ്റ്റ് കലാ സാംസ്കാരിക വേദി 12ാം വാർഷികം ആഘോഷിച്ചു
text_fieldsട്രസ്റ്റ് കല സാംസ്കാരിക വേദി 12ാം വാർഷിക ഉദ്ഘാടനം
റിയാദ്: 12 വർഷമായി കലാ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ട്രസ്റ്റ് 'ഒരുമ-2022'എന്ന ശീർഷകത്തിൽ വാർഷികം ആഘോഷിച്ചു. പ്രസിഡന്‍റ് സതീഷ് കുമാർ ദീപക് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി വാസുദേവൻ പിള്ള ഉദ്ഘാടനം ചെയ്തു. കെ.പി. സുധാകരൻ രചിച്ച് ഷാജീവ് ശ്രീകൃഷ്ണപുരം സംവിധാനം ചെയ്ത 'ഒച്ച'എന്ന നാടകം അരങ്ങേറി.
വാസുദേവൻ പിള്ള, ശ്യാംസുന്ദർ, ശ്യാം മോഹൻ, അശോകൻപിള്ള, പ്രീതി വാസുദേവൻപിള്ള, നിഷ രാമമൂർത്തി എന്നിവർ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. മജീഷ്യൻ ശ്രീലാൽ അവതരിപ്പിച്ച മൈൻഡ് റീഡിങ് പ്രേക്ഷകരെ ആകർഷിച്ചു. സാംസ്കാരിക ചടങ്ങിന് സെക്രട്ടറി ശ്യാംസുന്ദർ സ്വാഗതവും പ്രോഗ്രാം കൺവീനർ ഷാജീവ് ശ്രീകൃഷ്ണപുരം നന്ദിയും പറഞ്ഞു.
ജിനു ജോൺ, നിജിയ ജിനു എന്നിവർ അവതാരകരായി. ട്രസ്റ്റിലെ അംഗങ്ങൾ അവതരിപ്പിച്ച നൃത്തങ്ങളും സിനിമാറ്റിക് ഡാൻസും ശ്യാം സുന്ദർ, വിനോദ് വെണ്മണി, ദേവിക ബാബുരാജ് എന്നിവരുടെ ഗാനങ്ങളും അരങ്ങേറി. വാർഷികത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടത്തിയ പെയിന്‍റിങ്, ചിത്രരചന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ട്രസ്റ്റ് സംഘടനയുടെ 2022-23 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെയും വാർഷിക പൊതുയോഗത്തിൽ തെരഞ്ഞെടുത്തു. പ്രതാപ് കുമാർ (പ്രസി), സീന ജെംസ് (സെക്ര), കൃഷ്ണകുമാർ (ഫിനാൻസ് സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ. മാത്യു ജേക്കബ്, സുമേഷ്, പ്രതാപ് കുമാർ, ഗോപകുമാർ, രമേശ്, ജോഷി, ഐശ്വര്യ ശ്യാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശബ്ദവും വെളിച്ചവും രാജനും അപ്പുവും നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

