ശിഫ വെൽഫെയർ അസോസിയേഷൻ യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന റെജി ജോൺ പുത്തൂരിന് ശിഫ വെൽഫെയർ അസോസിയേഷൻ യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന ശിഫ വെൽഫെയർ അസോസിയേഷൻ കമ്മിറ്റി അംഗം റെജി ജോൺ പുത്തൂരിന് അസോസിയേഷൻ യാത്രയയപ്പ് നൽകി. ശിഫ ട്രാസ് ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ അബ്ദുൽ കരീം പുന്നല അധ്യക്ഷത വഹിച്ചു. അജിത് കുമാർ കടയ്ക്കൽ ആമുഖ പ്രസംഗം നടത്തി. യോഗം സൽമാൻ വർക്കല ഉദ്ഘാടനം ചെയ്തു. റെജി ജോൺ പുത്തൂരിന് സംഘടനയുടെ ഒാർമഫലകം റഷീദ് ഓച്ചിറ സമ്മാനിച്ചു. നസീർ ചൂനാട് ആശംസാപ്രസംഗം നടത്തി. റെജി ജോൺ പുത്തൂർ യാത്രയയപ്പിന് നന്ദി പറഞ്ഞു.
സെക്രട്ടറി നൗഫൽ ചോലക്കാട് സ്വാഗതവും ബ്രൈറ്റ് ജോസ് ഇരിങ്ങാലക്കുട നന്ദി പറയുകയും ചെയ്തു. വഹാബ് കൊല്ലം, അഷ്റഫ് മലപ്പുറം, അബ്ദുൽകരീം കോടപ്പുറം, അബു, മുഹമ്മദ് കുട്ടി, ഇബ്രാഹീം, കുമാർ മാവേലിക്കര, നിഷാദ് ട്രാസ് ഹോട്ടൽ, അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. വെൽഫെയർ അസോസിയേഷെൻറ നിരവധി പ്രവർത്തകർ പങ്കെടുത്തു. ജോജി കൊല്ലം അതിഥിയായിരുന്നു.

