Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി അം​ഗ​ത്തി​ന്...

കേ​ളി അം​ഗ​ത്തി​ന് ചി​കി​ത്സാ​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
കേ​ളി അം​ഗ​ത്തി​ന് ചി​കി​ത്സാ​സ​ഹാ​യം കൈ​മാ​റി
cancel
camera_alt

അ​ശോ​ക​ന്​ കേ​ളി​യു​ടെ ചി​കി​ത്സാ​സ​ഹാ​യം ഡി.​വൈ.​എ​ഫ്.​ഐ തൃ​ശൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി

പി.​ബി. അ​നൂ​പ് കൈ​മാ​റു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി ബ​ദീ​അ ഏ​രി​യ ദാ​ഖി​ൽ മ​അ​ദൂ​ദ് യൂ​നി​റ്റ് അം​ഗം അ​ശോ​ക​ന് ചി​കി​ത്സാ​സ​ഹാ​യം കൈ​മാ​റി.

മ​അ​ദൂ​ദി​ൽ ഡ്രൈ​വ​ർ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന അ​ശോ​ക​ൻ ക​ണ്ണി​ന് കാ​ഴ്ച ശ​ക്തി​കു​റ​യു​ന്ന രോ​ഗ​ത്തെ തു​ട​ർ​ന്ന് വി​ദ​ഗ്‌​ധ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ൽ പോ​വു​ക​യാ​യി​രു​ന്നു.

അ​ശോ​ക​െൻറ ക​ടു​ത്ത സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് മ​ന​സ്സി​ലാ​ക്കി ബ​ദീ​അ ഏ​രി​യ ക​മ്മി​റ്റി​യും മ​അ​ദൂ​ദ് യൂ​നി​റ്റ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യാ​ണ് ചി​കി​ത്സാ​സ​ഹാ​യം സ്വ​രൂ​പി​ച്ച​ത്.

തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ അ​ശോ​ക​െൻറ വ​സ​തി​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ചേ​ർ​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ഡി.​വൈ.​എ​ഫ്.​ഐ തൃ​ശൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി പി.​ബി. അ​നൂ​പ്​ ധ​ന​സ​ഹാ​യം കൈ​മാ​റി.

ച​ട​ങ്ങി​ൽ കേ​ളി ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മ​ധു പ​ട്ടാ​മ്പി, മു​ൻ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി റ​ഫീ​ഖ് പാ​ല​ത്ത്, ബ​ത്ഹ ഏ​രി​യ മെം​ബ​ർ ബി​ജു ഉ​ള്ളാ​ട്ടി​ൽ, മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സു​രേ​ഷ് ച​ന്ദ്ര​ൻ, പ്ര​വാ​സി​സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ മ​ല​യി​ൽ, ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ മോ​ഹ​ൻ​ദാ​സ് ഏ​ല​ത്തൂ​ർ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി.​എ​സ്. സ​നോ​ജ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ പു​ഷ്പ മു​ര​ളി, ഡി.​വൈ.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി സി.​എ​സ്. അ​രു​ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicaltreatment
News Summary - The treatment member handed over the medical aid
Next Story