യൂത്ത് ഇന്ത്യ ക്ലബ് ഇേൻറണൽ ടൂർണമെൻറ് സമാപിച്ചു
text_fieldsയൂത്ത് ഇന്ത്യ ക്ലബ് ഇേൻറണൽ ടൂർണമെൻറ് വിജയികളായ സ്പാർട്ടൻസ് എഫ്.സി
ജുബൈൽ: ഒന്നര മാസത്തോളമായി നടന്നുവരുന്ന ജുബൈൽ യൂത്ത് ഇന്ത്യ ക്ലബ് ഇേൻറണല് ടൂർണമെൻറ് സമാപിച്ചു. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സ്പാർട്ടൻസ് എഫ്.സി ജുബൈൽ തണ്ടർബോൾട്ടിനെ പരാജയപ്പെടുത്തി. കളിയിലെ താരമായി സ്പാർട്ടൻസ് എഫ്.സിയുടെ ഷിയാസിനെയും ടൂർണമെൻറിലെ താരമായി മുൻസീറിനെയും ടൂർണമെൻറിെൻറ ഐക്കൺ താരമായി തണ്ടർബോൾട്ടിലെ ഷഫീക്കിനെയും തെരഞ്ഞെടുത്തു.
അജിൻ, ശൈഫാൻ, നൗഫൽ എന്നിവർ കളി നിയന്ത്രിച്ചു. വിജയികൾക്ക് ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. കളികൾക്ക് ഷിജിൻ, സഈദ്, ജോഫി, ആഷിഖ്, ശൈഫാൻ, ഷിബിൻ, ഷബീബ്, സലിം എന്നിവർ നേതൃത്വം നൽകി. ഫൈനൽ മത്സരത്തിെൻറ ഭാഗമായി നടന്ന പ്രവചനമത്സരത്തിൽ കൃത്യമായി കളി വിലയിരുത്തി പ്രവചിച്ച് ഹാദി സമ്മാനം നേടി.

