Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
saudi covid
cancel

സൗദിയിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു

text_fields
bookmark_border
പുതിയ രോഗികൾ: 3,555, രോഗമുക്തി: 4,023, മരണം: 3, ചികിത്സയിലുള്ളവർ: 35,679, ഗുരുതരാവസ്ഥയിലുള്ളവർ: 1,042

ജിദ്ദ: കോവിഡ് മഹാമാരി ആരംഭിച്ചശേഷം സൗദിയിൽ ഇതുവരെ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു. ഇവരിൽ ആറര ലക്ഷത്തോളം പേർ രോഗമുക്തി നേടി. പുതുതായി രാജ്യത്ത് 3,555 കോവിഡ് രോഗികളും 4,023 രോഗമുക്തിയും രേഖപ്പെടുത്തി.

ഇതോടെ ഇതുവരെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,02,624 ഉം രോഗമുക്തരുടെ എണ്ണം 6,57,995 ഉം ആയി. പുതുതായി മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,950 ആയി.

നിലവിൽ 35,679 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1,042 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.54 ശതമാനവും മരണനിരക്ക് 1.27 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,209, ജിദ്ദ 232, ദമ്മാം 178, ഹുഫൂഫ് 146, മദീന 98, മക്ക 98.

സൗദി അറേബ്യയിൽ ഇതുവരെ 5,81,43,907 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,56,27,850 ആദ്യ ഡോസും 2,37,66,757 രണ്ടാം ഡോസും 87,49,300 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The total number of Kovid patients in Saudi Arabia has crossed seven lakh
Next Story