രാജ്യത്തെ മൊത്തം ചെലവ് 2030ഓടെ 27 ലക്ഷം കോടി റിയാൽ –കിരീടാവകാശി
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
ജിദ്ദ: 2030ഓടെ രാജ്യത്തെ മൊത്തം ചെലവ് 27 ലക്ഷം കോടി റിയാലിലെത്തുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. 2022ലെ ബജറ്റിന് മന്ത്രിസഭ യോഗം അംഗീകാരം നൽകിയശേഷം നടത്തിയ പത്രപ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൽമാൻ രാജാവിെൻറ നിർദേശങ്ങൾക്കനുസൃതമായി സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിവർത്തന പദ്ധതി അതിെൻറ നേട്ടങ്ങളും ലക്ഷ്യങ്ങളും കൈവരിക്കാനുള്ള യാത്ര തുടരുകയാണ്. 2021ൽ പൊതുനിക്ഷേപ നിധി 84 ശതകോടി റിയാൽ ആഭ്യന്തരമായി നിക്ഷേപിച്ചതായും കിരീടാവകാശി ചൂണ്ടിക്കാട്ടി.
പുതിയ ബജറ്റ് പകർച്ചവ്യാധിക്കുശേഷമുള്ള സാമ്പത്തിക വളർച്ചയെയാണ് ലക്ഷ്യംവെക്കുന്നത്. ബജറ്റിൽ രാജ്യത്തിെൻറ ജി.ഡി.പിയുടെ 2.5 ശതമാനത്തിലേറെ സാമ്പത്തിക മിച്ചം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞവർഷം പ്രഖ്യാപിച്ച ഇടക്കാല ആസൂത്രണ ചെലവുകളുടെ കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അത് നിവർത്തിക്കാനുള്ള വിഹിതം പുതിയ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. 2022 സാമ്പത്തികവർഷത്തേക്കുള്ള ബജറ്റ് മിച്ചവും പ്രതീക്ഷിക്കുന്നു. സർക്കാർ വരുമാനത്തിെൻറ വൈവിധ്യമാർന്നതും സുസ്ഥിരവുമായ സ്രോതസ്സുകൾ വികസിപ്പിക്കുക, സാമ്പത്തിക ആസൂത്രണ പ്രക്രിയ വികസിപ്പിക്കുന്നതിനും ചെലവ് കാര്യക്ഷമത വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കുക എന്നിവയിലൂടെയാണ് ഇതെല്ലാം ലക്ഷ്യമിടുന്നതെന്നും കിരീടാവകാശി പറഞ്ഞു.
പുതിയ ബജറ്റ് സാമ്പത്തിക സുസ്ഥിരത പരിപാടിയുടെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതാണ്. സാമ്പത്തികഫലങ്ങളും സൂചകങ്ങളും പുരോഗമനത്തിെൻറ നല്ല ലക്ഷണമാണ് കാണിക്കുന്നത്. കോവിഡ് പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ വലിയ വെല്ലുവിളികൾ നേരിടുന്ന ആഗോളാവസ്ഥയുടെ മധ്യത്തിലാണ് ബജറ്റ്. വിഷൻ 2030 ആരംഭിച്ചശേഷം നടപ്പാക്കിയ സാമ്പത്തികവും ഘടനാപരവുമായ പരിഷ്കാരങ്ങൾ പകർച്ച വ്യാധിയുമായി ബന്ധപ്പെട്ട പ്രതികൂല ഫലങ്ങൾ കുറക്കുന്നതിന് സഹായിച്ചു. സാമ്പത്തികവികസനത്തിൽ പൗരെൻറ പങ്ക് ഇന്ന് നിർണായകമായി മാറി. സ്ത്രീപങ്കാളിത്തവും ശക്തിയായി വർധിച്ചു. വികസനത്തിെൻറ സുപ്രധാന പങ്കാളിയെന്ന നിലയിൽ സ്വകാര്യമേഖലയുടെ പങ്കിെൻറ പ്രാധാന്യവും കിരീടാവകാശി പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

