Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീനയിൽ ഷട്ടിൽ ബസ്​...

മദീനയിൽ ഷട്ടിൽ ബസ്​ സർവിസുകളുടെ സമയം കൂട്ടി

text_fields
bookmark_border
മദീനയിൽ ഷട്ടിൽ ബസ്​ സർവിസുകളുടെ സമയം കൂട്ടി
cancel

മ​ദീ​ന: മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലേ​ക്കും ഖു​ബാ​അ്​ പ​ള്ളി​യി​ലേ​ക്കു​മു​ള്ള ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സു​ക​ളു​ടെ സ​മ​യം കൂ​ട്ടി. റ​മ​ദാ​ൻ അ​വ​സാ​ന പ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്.

റ​മ​ദാ​നി​ൽ സ്വ​ദേ​ശി​ക​ളെ​യും താ​മ​സ​ക്കാ​രെ​യും സ​ന്ദ​ർ​ശ​ക​രെ​യും മ​ദീ​ന​യി​​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലേ​ക്കും ഖു​ബാ​അ്​ പ​ള്ളി​യി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​ന്​ നി​ര​വ​ധി ബ​സു​ക​ളാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. അ​വ​സാ​ന പ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ്​ മൂ​ന്ന്​ മു​ത​ൽ ഖി​യാ​മു​ലൈ​ൽ ന​മ​സ്​​കാ​രം ക​ഴി​ഞ്ഞ് അ​ര​മ​ണി​ക്കൂ​ർ ഷ​ട്ടി​ൽ ബ​സ്​ സേ​വ​നം ഉ​ണ്ടാ​യി​രി​ക്കും. സ്‌​പോ​ർ​ട്‌​സ് സ്​​റ്റേ​ഡി​യം, ദു​റ​ത്ത് അ​ൽ മ​ദീ​ന, സ​യ്യി​ദ് അ​ൽ​ശു​ഹ്​​ദാ​അ്, ഇ​സ്‌​ലാ​മി​ക് യൂ​നി​വേ​ഴ്‌​സി​റ്റി, ഹ​യ്യ്​ ഖാ​ലി​ദി​യ, ഹ​യ്യ്​ ഷ​ദാ​അ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലേ​ക്കും തി​രി​ച്ചും ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന​തി​ന് ഷ​ട്ടി​ൽ ബ​സ്​ സേ​വ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ സി​റ്റി ബ​സ്​ പ​ദ്ധ​തി​യി​ൽ പ​ട്ട​ണ​ത്തി​നു​ള്ളി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നാ​യി നി​ര​വ​ധി ബ​സു​ക​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madinahshuttle bus services
News Summary - The timing of shuttle bus services in Madinah has been increased
Next Story