Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സ​ർ​വാ​ത്’...

‘സ​ർ​വാ​ത്’ പ​ദ്ധ​തി​യി​ലെ മൂ​ന്നാം ക​പ്പ​ൽ; സ്​​പെ​യി​നി​ൽ നി​ർ​മി​ച്ച യു​ദ്ധ​ക്ക​പ്പ​ൽ സൗ​ദി​യി​ലെ​ത്തി

text_fields
bookmark_border
the king hael Warship
cancel
camera_alt

‘ദി ​കി​ങ്​ ഹാ​ഇ​ൽ’ യു​ദ്ധ​ക്ക​പ്പ​ൽ ജി​ദ്ദ​യി​ലെ കി​ങ്​ ഫൈ​സ​ൽ നേ​വ​ൽ ബേ​സി​ൽ എ​ത്തി​യ​പ്പോ​ൾ

ജി​ദ്ദ: നാ​വി​ക​സേ​ന​ക്കാ​യി മ​ൾ​ട്ടി-​മി​ഷ​ൻ കോം​ബാ​റ്റ് ക​പ്പ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന ‘സ​ർ​വാ​ത്​’ പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ‘ദി ​കി​ങ്​ ഹാ​ഇ​ൽ’ യു​ദ്ധ​ക്ക​പ്പ​ൽ സ്​​പെ​യി​നി​ൽ​നി​ന്ന്​ സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി. ക​പ്പ​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലെ കി​ങ്​ ഫൈ​സ​ൽ നേ​വ​ൽ ബേ​സി​ൽ ന​ങ്കൂ​ര​മി​ട്ടു.

നാ​വി​ക​സേ​ന മേ​ധാ​വി ലെ​ഫ്റ്റ​ന​ൻ​റ് ജ​ന​റ​ൽ ഫ​ഹ​ദ് ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ഗാ​ഫി​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ വ​ര​വേ​റ്റ​ത്. ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ ച​ട​ങ്ങി​നു​ശേ​ഷം നാ​വി​ക​സേ​ന​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ക​പ്പ​ലി​ൽ ക​യ​റി വി​ശ​ദ​മാ​യി നോ​ക്കി​ക്ക​ണ്ടു. ക​പ്പ​ലി​ലെ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും പ​രി​​ശോ​ധി​ച്ചു.

ക​പ്പ​ലി​​ന്റെ ക​മാ​ൻ​ഡ​റു​മാ​യും ജീ​വ​ന​ക്കാ​രു​മാ​യും നാ​വി​ക​സേ​ന മേ​ധാ​വി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ്​​പെ​യി​നി​ലെ നി​ർ​മാ​ണ​ശാ​ല​യി​ൽ ക​പ്പ​ലി​​ന്റെ നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യും പ​രി​ശീ​ല​ന ഘ​ട്ട​ങ്ങ​ളി​ലൂ​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്​​ത​തി​നെ അ​ഭി​ന​ന്ദി​ച്ചു. ‘സ​ർ​വാ​ത്’​ പ​ദ്ധ​തി​ക്ക്​ കീ​ഴി​ലെ മൂ​ന്നാ​മ​ത്തെ ക​പ്പ​ലാ​ണ് ‘ദി ​കി​ങ്​ ഷി​പ്​ ഹാ​ഇ​ൽ’. ഉ​യ​ർ​ന്ന ശേ​ഷി​യും കാ​ര്യ​ക്ഷ​മ​ത​യു​മു​ള്ള വി​വി​ധ യു​ദ്ധ ദൗ​ത്യ​ങ്ങ​ളെ നേ​രി​ടാ​ൻ പ്ര​ത്യേ​ക ക​ഴി​വു​ള്ള ക​പ്പ​ലാ​ണി​ത്​. നാ​വി​ക സേ​ന​ക്കാ​യി മ​ൾ​ട്ടി-​മി​ഷ​ൻ കോം​ബാ​റ്റ് ക​പ്പ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് സൗ​ദി മി​ലി​റ്റ​റി ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്പ​നി​യും സ്​​പാ​നി​ഷ് ക​മ്പ​നി​യാ​യ ‘ന​വാ​ന്തി​യ’​യും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ന്റെ ഫ​ല​മാ​ണ് ‘സ​ർ​വാ​ത്’ പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WarshipSaudi NewsSarwat Project
News Summary - The third ship in the 'Sarwat' project; Spanish-built warship arrives in Saudi Arabia
Next Story