മൂന്നാമത് എഡിഷൻ അലിഫിയൻസ് ടോക്സ് സെമി ഫൈനലിന് സമാപനം
text_fieldsഅലിഫിയൻസ് ടോക്സ്' സെമിഫൈനൽ ശ്രീലങ്കൻ ഇ
ൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. റുക്ഷാൻ റസാഖ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: അലിഫ് ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ചു വരുന്ന 'അലിഫിയൻസ് ടോക്സി'ൻ്റെ മൂന്നാമത് എഡിഷൻ സെമിഫൈനലിന് ഉജ്ജ്വല പരിസമാപ്തി.
സെമിഫൈനൽ മുഖ്യാതിഥിയും ശ്രീലങ്കൻ ഇൻ്റർനാഷനൽ സ്കൂൾ പ്രിൻസിപ്പാളുമായ ഡോ. റുക്ഷാൻ റസാഖ് ഉദ്ഘാടനം ചെയ്തു. ലളിതമായ ഭാഷയിലൂടെ ആശയസംവേദനം സാധ്യമാക്കുന്നതാണ് മികച്ച പ്രഭാഷണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രഭാഷണരംഗത്ത് മികച്ച മുന്നേറ്റം സൃഷ്ടിക്കുന്നതിനായി മത്സരാർത്ഥികൾക്ക് ശാസ്ത്രീയമായി പരിശീലനം നൽകിയ അലിഫിയൻസ് ടോക്സിന്റെ ഒന്നാം ഘട്ട സ്ക്രീനിങ്ങിൽ 1300 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. അഞ്ച് വിഭാഗങ്ങളിലായി പങ്കെടുത്ത 50 മത്സരാർത്ഥികളിൽ ഓരോ വിഭാഗങ്ങളിൽ നിന്നും അഞ്ചു പേർ വീതം ജനുവരി 23ന് നടക്കുന്ന മെഗാ എഡിഷൻ്റെ ഫൈനൽ റൗണ്ടിൽ മാറ്റുരക്കും.
ഫാത്തിമ ലുലുഅ, മുഹമ്മദ് സയ്യാൻ അനസ്, അനം ആയത്ത് അസീസ്, അനായ അബ്ദുറഹീം, ലിം ജമീല എന്നിവരാണ് കാറ്റഗറി ഒന്നിലെ വിജയികൾ. മുസ്ന മുഹ്സിൻ, സൈനബ്, ഫാത്തിമ നാസർ, മർവാ മുഹമ്മദ്, അമീറ ഹയാത്ത് എന്നിവർ കാറ്റഗറി രണ്ടിൽ വിജയികളായി. കാറ്റഗറി മൂന്നിൽ ഷെസാ ബഷീർ, ഹാനിയ നവാസ്, അമാലിയ നൂർ, ഇനായ മറിയം, നബ അശർ ഫൈനലിസ്റ്റുകളായി. നവാൾ മസ്ഹർ, മർവാ ഷമീർ, ഹഫ്സ, മുഹമ്മദ് നഷ്വാൻ, മുസമ്മിൽ നവാസ് ഖാൻ എന്നിവരാണ് അഞ്ചാം റൗണ്ടിലേക്ക് യോഗ്യത നേടിയത്.
ആവേശം നിറഞ്ഞ അഞ്ചാം കാറ്റഗറിയിൽ ഹരീം മുഹമ്മദ് റാഷിദ്, സമാ മെഹറിൻ,ഫാത്തിമ മസ് വ, മൻഹ മിർഷാദ്, അസ്ലഹ് മുഹമ്മദ് എന്നിവരും ഫൈനലിലേക്ക് യോഗ്യത നേടി.
സെമിഫൈനലിൽ പ്രിൻസിപ്പൽ മുഹമ്മദ് മുസ്ഥഫ ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് ഷാഫി (സക്സസ് ഇന്റർനാഷനൽ സ്കൂൾ), റുസ്ലാൻ അമീൻ (ശ്രീലങ്കൻ ഇന്റർനാഷനൽ സ്കൂൾ), ടോസ്റ്റ് മാസ്റ്റർ മുഹമ്മദ് ഷമീം അബൂബക്കർ എന്നിവർ വിധി നിർണയം നടത്തി.
അലിഫ് ഗ്ലോബൽ സ്കൂൾ ഡയറക്ടർ മുഹമ്മദ് അഹ്മദ്, ഹെഡ് മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കോഓർഡിനേറ്റർ അനസ് കാരയിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

