Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​ മുക്തരായെന്ന്...

കോവിഡ്​ മുക്തരായെന്ന് തെളിയിക്കാൻ 'തവക്കൽന' ആപ്​ മതി

text_fields
bookmark_border
കോവിഡ്​ മുക്തരായെന്ന് തെളിയിക്കാൻ തവക്കൽന ആപ്​ മതി
cancel

ജിദ്ദ: കോവിഡ്​ മുക്തരായെന്നു തെളിയിക്കാൻ സൗദി അറേബ്യയിൽ 'തവക്കൽന' എന്ന മൊബൈൽ ആപ് മതി. ഗവൺമെൻറ്​, സ്വകാര്യ മേഖലകളിൽ കോവിഡ്​ മുക്തനാണെന്ന് ഇൗ ആപ്പിലൂടെ തെളിയിക്കാനാണ്​ സർക്കാർ അനുമതി നൽകിയത്​.​ കോവിഡ്​ പശ്ചാത്തലത്തിൽ വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾക്ക്​ ആരോഗ്യ മന്ത്രാലയം ഒരുക്കിയ ആപ്പാണ്​ തവക്കൽന. ഗവൺമെൻറ്​, സ്വകാര്യ മേഖലകളിലെ ജോലിസ്ഥലങ്ങളിൽ ആരോഗ്യ മുൻകരുതലി െൻറയും പ്രതിരോധ പെരുമാറ്റ ചട്ടങ്ങളുടെയും ഭാഗമായാണ്​ തവക്കൽന ആപ്പിന്​ ഗവൺമെൻറ്​ അംഗീകാരം നൽകിയിരിക്കുന്നതെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു​.

ബലദിയ, സ്വകാര്യ മേഖലയിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, കഫേകൾ, പബ്ലിക്ക്​​ മാർക്കറ്റുകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും കോവിഡ്​ മുക്തനാണെന്ന്​ തൊളിയിക്കാൻ തവക്കൽന ആപ്​ മതിയാകും. വ്യക്തി കോവിഡ്​ മുക്തനാണെന്ന്​ തെളിയിക്കാൻ ഇൗ ആപ്​ കാണിച്ചാൽ മതിയാകുമെന്നും രോഗമില്ലെന്നു​ തെളിയിക്കുന്നതിന്​ കടലാസ്​ രേഖകളുടെ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid gulfcovid saudiTawakkalna app
Next Story