ആർപ്പും ആരവവുമായി തനിമ കായിക വിനോദമേള കൊടിയിറങ്ങി
text_fieldsതനിമ സാംസ്കാരിക വേദി റിയാദ് സംഘടിപ്പിച്ച ‘ആരവം 2025’ കായിക വിനോദമേളയിൽ നിന്ന്.
റിയാദ്: തനിമ സാംസ്കാരിക വേദി പ്രവർത്തകരുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് വേണ്ടി സംഘടിപ്പിച്ച ‘ആരവം 2025’ കായിക വിനോദമേള വൈവിധ്യമാർന്ന മത്സരങ്ങളോടെ റിയാദിൽ സമാപിച്ചു. പ്രവർത്തകരുടെ വിവിധ ഗ്രൂപ്പുകളുടെ മാർച്ച്പാസ്റ്റോടു കൂടിയായിരുന്നു തുടക്കം. തനിമ സെൻട്രൽ പ്രോവിൻസ് പ്രസിഡന്റ് സിദ്ദിഖ് ജമാൽ സല്യൂട്ട് സ്വീകരിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്റ് ഫൈസൽ കൊല്ലം, സെക്രട്ടറി ബാസിത് കക്കോടി, എക്സിക്യൂട്ടിവ് അംഗങ്ങളായ സുഹൈൽ മങ്കരത്തൊടി, ഫസ്സ എന്നിവരടങ്ങായ ടീം ‘ആരവം’ നയിച്ചു.
രണ്ട് വേദികളിലായി വനിതകൾക്കും കുട്ടികൾക്കും നടന്ന മത്സരങ്ങൾക്ക് യൂത്ത് വനിത വിഭാഗവും മലർവാടി മെന്റർമാരും നേതൃത്വം നൽകി. ബുദ്ധി, യുക്തി, ശാസ്ത്ര ബോധം, സർഗാത്മഗത, ലക്ഷ്യ പ്രാപ്തി തുടങ്ങി നിലപാടും സമീപനങ്ങളുമെല്ലാം അളക്കുന്ന രീതിയിലായിരുന്നു ഓരോ ഗയിമുകളും. വൈകീട്ട് നടന്ന സമാപന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ‘ആരവ’ത്തിന് മുന്നോടിയായി മൂന്നാഴ്ച നടത്തിയ നടത്ത മത്സരത്തിൽ 11,50,000 സ്റ്റെപ്പുകൾ നടന്ന് പുരുഷൻമാരിൽനിന്ന് അൽ ജാബിറും സ്ത്രീകളിൽ നിന്ന് 6,54,000 അടി നടന്നു സമീന സുറൂറും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മുഹമ്മദ് റിയാസ്, ലുലു അൻവർ എന്നിവർക്കാണ് രണ്ടാം സ്ഥാനം. തനിമ നേതാക്കളായ സിദ്ദിഖ് ബിൻ ജമാൽ, സദറുദ്ദീൻ കീഴിശ്ശേരി, തൗഫീഖ് റഹ്മാൻ, ഫൈസൽ കൊല്ലം, സബ്ന, മുഹ്സിന എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 1,647 പോയിന്റ് നേടി (ഗ്രീൻ ഗ്രൂപ്പ്) പുരുഷൻന്മാരും 1,120 പോയിന്റുകളോടെ (ബ്ലൂ ഗ്രൂപ്) വനിതകളും ഒന്നാം സ്ഥാനം നേടി. ഖലീൽ അബ്ദുല്ല, സുഹൈറ അസ്ലം എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
ബ്ലൂ, റെഡ് എന്നീ ഗ്രൂപ്പുകൾ പുരുഷന്മാരിലും റെഡ്, ഗ്രീൻ ഗ്രൂപ്പുകൾ വനിതകളിലും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഖലീൽ അബ്ദുല്ല, ഹസീബ് എലച്ചോല, ലത്തീഫ് ഓമശ്ശേരി, അസ്കർ അലി, സുഹൈർ, അൽ ജാബിർ റാഫത്ത്, അൻസാർ യൂസഫ്, റിഷാദ് എളമരം, മനാഫ്, സക്കറിയ എന്നിവർ പുരുഷന്മാരിലും സുഹൈറ അസ്ലം, റാഷിദ ശുഹൈബ്, സമീന സുറൂർ, ഷാഹിന ഷമീൻഷ, റഷീഖ, പർവീൻ, മുഹ്സിന ഗഫൂർ, സബ്ന, സറീന സാലിഹ് എന്നിവർ വനിതകളിലും ടോപ് ടെൻ പദവി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

