Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി​റി​യ​ൻ...

സി​റി​യ​ൻ സ​യാ​മീ​സു​ക​ളെ വി​ജ​യ​ക​ര​മാ​യി വേ​ർ​പെ​ടു​ത്തി

text_fields
bookmark_border
siamese twins
cancel
camera_alt

റി​യാ​ദി​ലെ കി​ങ്​ അ​ബ്​​ദു​ല്ല സ്പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ സി​റി​യ​ൻ സ​യാ​മീ​സു​ക​ളെ വേ​ർ​പെ​ടു​ത്തി​യ​പ്പോ​ൾ

ജി​ദ്ദ: സി​റി​യ​ൻ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളാ​യ ഇ​ഹ്‌​സാ​ൻ, ബ​സ്സാം എ​ന്നി​വ​രെ വേ​ർ​പെ​ടു​ത്തു​ന്ന ശ​സ്​​ത്ര​ക്രി​യ വി​ജ​യ​ക​രം. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ റി​യാ​ദി​ലെ നാ​ഷ​ന​ൽ ഗാ​ർ​ഡി​​ന്‍റെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് മെ​ഡി​ക്ക​ൽ സി​റ്റി​ക്ക്​ കീ​ഴി​ലെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കി​ങ്​ അ​ബ്​​ദു​ല്ല സ്പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ലാ​ണ്​ നെ​ഞ്ചി​​ന്‍റെ താ​ഴ​ത്തെ ഭാ​ഗം, വ​യ​ർ, ക​ര​ൾ, കു​ട​ൽ എ​ന്നി​വ​ ​ഒ​ട്ടി​ച്ചേ​ർ​ന്ന സി​റി​യ​ൻ സ​യാ​മീ​സ്​ കു​ട്ടി​ക​ളു​ടെ ശ​സ്​​ത്ര​ക്രി​യ ആ​രം​ഭി​ച്ച​ത്. അ​ഞ്ച്​ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ശ​സ്​​ത്ര​ക്രി​യ ഏ​ഴ​ര മ​ണി​ക്കൂ​ർ നീ​ണ്ടു.

സ​യാ​മീ​സ്​ ശ​സ്​​ത്ര​ക്രി​യ ത​ല​വ​ൻ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​റ​ബീ​അ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്​​ധ​രാ​യ 26 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​ത്. സ​ൽ​മാ​ൻ രാ​ജാ​വി​​ന്‍റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ന്‍റെ​യും നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ മേ​യ്​ 22 നാ​ണ്​ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം തു​ർ​ക്കി​യ​യി​ലെ അ​ങ്കാ​റ​യി​ൽ നി​ന്ന് എ​യ​ർ മെ​ഡി​ക്ക​ൽ ഇ​വാ​ക്വേ​ഷ​ൻ വി​മാ​ന​ത്തി​ൽ സി​റി​യ​ൻ സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളെ റി​യാ​ദി​ലെ​ത്തി​ച്ച​ത്.

ശ​സ്​​ത്ര​ക്രി​യ വി​ജ​യി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ മെ​ഡി​ക്ക​ൽ, സ​ർ​ജി​ക്ക​ൽ സം​ഘ​ത്ത​ല​വ​ൻ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​റ​ബീ​അ പ​റ​ഞ്ഞു. ദൈ​വ​ത്തി​ന് സ്​​തു​തി. പ്ര​ത്യേ​ക ശ​സ്ത്ര​ക്രി​യ സം​ഘ​ത്തി​ന് ന​ന്ദി. അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ശ​സ്​​ത്ര​ക്രി​യ ഏ​ഴ​ര മ​ണി​ക്കൂ​ർ നീ​ണ്ടു. സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്താ​നു​ള്ള സൗ​ദി പ​ദ്ധ​തി​യു​ടെ വി​ജ​യ പ​ര​മ്പ​ര​യി​ൽ 58ാമ​ത്തേ​താ​ണ്​ ഇ​തെ​ന്നും ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​റ​ബീ​അ പ​റ​ഞ്ഞു.

ശ​സ്​​ത്ര​ക്രി​യ​ക്ക്​ വേ​ണ്ട പി​ന്തു​ണ ന​ൽ​കി​യ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി​ക്കും ന​ന്ദി പ​റ​യു​ന്നു. സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളി​ൽ ഇ​ഹ്​​സാ​ൻ എ​ന്ന കു​ട്ടി​ക്ക് വൃ​ക്ക​ക​ൾ, മൂ​ത്രാ​ശ​യ​ങ്ങ​ൾ, മൂ​ത്ര​സ​ഞ്ചി, പു​രു​ഷ പ്ര​ത്യു​ൽ​പാ​ദ​ന അ​വ​യ​വ​ങ്ങ​ളു​ടെ അ​ഭാ​വ​വും ഹൃ​ദ​യ​ത്തി​ന്​ ചി​ല ത​ക​രാ​റു​ക​ളും കു​ട​ലി​ൽ ചി​ല അ​പ​ര്യാ​പ്ത​ത​യും അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. അ​വ​യ​ങ്ങ​ളി​ലെ പ്ര​ധാ​ന കു​റ​വ്​ കു​ട്ടി​യു​ടെ ആ​യു​സ്സി​നെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ്​ മെ​ഡി​ക്ക​ൽ സം​ഘം വി​ല​യി​രു​ത്തു​ന്ന​ത്.

ബ​സ്സാ​മി​​ന്‍റെ അ​വ​സ്ഥ തൃ​പ്​​തി​ക​ര​മാ​ണ്. ശ​സ്​​ത്ര​ക്രി​യ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​നു​സ​രി​ച്ച് വി​ജ​യ​ക​ര​മാ​ണെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു​വെ​ന്നും ഡോ. ​റ​ബീ​അ പ​റ​ഞ്ഞു. ഈ ​അ​വ​സ​ര​ത്തി​ൽ രാ​ജ്യ​ത്തി​നാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മെ​ഡി​ക്ക​ൽ നേ​ട്ട​ത്തി​ന്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച മെ​ഡി​ക്ക​ൽ, സ​ർ​ജി​ക്ക​ൽ ടീ​മി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും ഡോ. ​റ​ബീ​അ പ​റ​ഞ്ഞു.

സി​റി​യ​ൻ ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്താ​നു​ള്ള ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കി​യ​തി​ന്​ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ സ​ൽ​മാ​ൻ രാ​ജാ​വി​നോ​ടും കി​രീ​ടാ​വ​കാ​ശി​യോ​ടും ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriasiamese twinsSplitting
News Summary - The Syrian Siamese were singled out as victorious
Next Story