Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസിറിയൻ വിദേശകാര്യ...

സിറിയൻ വിദേശകാര്യ മന്ത്രി 12 വർഷത്തിനിടയിൽ ഇതാദ്യമായി സൗദിയിൽ

text_fields
bookmark_border
സിറിയൻ വിദേശകാര്യ മന്ത്രി 12 വർഷത്തിനിടയിൽ ഇതാദ്യമായി സൗദിയിൽ
cancel
camera_alt

ജിദ്ദയിലെത്തിയ സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മിഖ്​ദാദിനെ സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എൻജി. വലിദ് ബിൻ അബ്​ദുൽ കരീം അൽഖുറൈജി സ്വീകരിക്കുന്നു

ജിദ്ദ: സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മിഖ്​ദാദ്​ സൗദി അറേബ്യയിലെത്തി. 12 വർഷത്തോളം നീണ്ട ഇടവേളക്ക്​ ശേഷമാണ്​​ ഇത്തരത്തിൽ ഒരു മന്ത്രിതല സന്ദർശനം. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാ​ൻ ക്ഷണിച്ചതിനെ തുടർന്നാണിത്​. ബുധനാഴ്​ച വൈകീട്ട്​ ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എൻജി. വലിദ് ബിൻ അബ്​ദുൽ കരീം അൽഖുറൈജി സ്വീകരിച്ചു.

2011-ൽ സിറിയയിൽ ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ സൗദിയുമായുള്ള മന്ത്രിതല ബന്ധം മുറിഞ്ഞത്​. അതിന്​ ശേഷം ആദ്യമായാണ് അവിടെനിന്നൊരു വിദേശകാര്യ മന്ത്രി ഇവിടേക്ക്​ എത്തുന്നത്​. സിറിയൻ പ്രതിസന്ധിക്ക് രാഷ്​ട്രീയ പരിഹാരമുണ്ടാക്കുക ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടത്താൻ സൗദി വിദേശകാര്യ മന്ത്രി മുൻകൈയെടുത്ത്​ ഇങ്ങോട്ട്​ ക്ഷണിക്കുകയായിരുന്നു. സന്ദർശന വേളയിൽ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പൊതുവിൽ ആശങ്കയുള്ള വിഷയങ്ങളെക്കുറിച്ചും ചർച്ചകൾ നടത്തുമെന്ന്​ റിപ്പോർട്ടുകളുണ്ട്​.

സിറിയയുടെ ഐക്യവും സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്ന വിധത്തിൽ ആഭ്യന്തര പ്രതിസന്ധിക്ക് രാഷ്​ട്രീയ പരിഹാരം കാണുക, സിറിയൻ അഭയാർഥികൾക്ക്​ അവരുടെ നാട്ടിലേക്കുള്ള മടക്കം എളുപ്പമാക്കുക, അവിടുത്തെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് മാനുഷിക സഹായത്തി​െൻറ ലഭ്യത ഉറപ്പാക്കുക എന്നീ വിഷയങ്ങളിൽ ചർച്ച നടക്കുമെന്ന്​​ സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു​. മെയ് 19-ന്​ ജിദ്ദ ആതിഥേയത്വം വഹിക്കുന്ന അറബ് ഉച്ചകോടിക്ക് മുന്നോടിയായി അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവ് സംബന്ധിച്ച ചർച്ചകളുണ്ടാകാനും സാധ്യതയുണ്ട്​.

ഇതിനിടെ സൗദി വിദേശകാര്യ മന്ത്രിയുമായി യു.എൻ സെക്രട്ടറി ജനറലി​െൻറ സിറിയയിലെ പ്രത്യേക ദൂതൻ ഗീർ പെഡേഴ്സ്​ ഫോണിൽ സംസാരിച്ചു. സിറിയൻ പ്രതിസന്ധിക്ക് രാഷ്​ട്രീയ പരിഹാരം കാണുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും അവിടെ യു.എൻ പ്രതിനിധി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. സിറിയയുടെ ഐക്യം, സുരക്ഷിതത്വം, സ്ഥിരത, അറബ് ബന്ധം എന്നിവ സംരക്ഷിക്കുകയും അതിലെ ജനങ്ങൾക്ക് നന്മയും വികസനവും കൈവരിക്കുകയും ചെയ്യുന്നവിധത്തിൽ സിറിയൻ പ്രതിസന്ധിക്ക് ഒരു രാഷ്​ട്രീയ പരിഹാരത്തിൽ എത്തിച്ചേരാനുള്ള എല്ലാ ശ്രമങ്ങളും നടത്താനുള്ള രാജ്യ താൽപ്പര്യം സൗദി വിദേശകാര്യ മന്ത്രി പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi foreign ministersaudiarabiaSyrian Foreign Minister
Next Story