Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒമാൻ സുൽത്താന്​...

ഒമാൻ സുൽത്താന്​ സൗദിയിൽ ഉജജ്വല സ്വീകരണം

text_fields
bookmark_border
ഒമാൻ സുൽത്താന്​ സൗദിയിൽ ഉജജ്വല സ്വീകരണം
cancel
camera_alt

സൗദിയിലെത്തിയ ഒമാൻ സുൽത്താൻ ഹൈസം ബിൻ താരിഖിനെ, സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ നിയോം വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

ജിദ്ദ: രണ്ട്​ ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയ ഒമാൻ സുൽത്താൻ ഹൈസം ബിൻ താരിഖിന്​ ഉജ്ജ്വല സ്വീകരണം. സൽമാൻ രാജാവി​െൻറ ക്ഷണം സ്വീകരിച്ച്​ അദ്ദേഹം ഞായറാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ എത്തിയത്​. നിയോം ഖലീജ്​ വിമാനത്താവളത്തിലെത്തിയ സുൽത്താനെ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ സ്വീകരിച്ചു.

ഇൗ സമയം ആദരസൂചകമായി സൗദി എയർഫോഴ്​സ്​ വിമാനങ്ങൾ വ്യോമാഭ്യാസ പ്രകടനം നടത്തി.മാനത്ത്​ വർണങ്ങൾ വിതറി ഒമാ​ൻ പതാകയുടെ നിറങ്ങൾ വരച്ചു. 21 പീരങ്കി വെടികളും മുഴങ്ങി. ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു. തുടർന്ന്​ ഗാർഡ്​ ഒാഫ്​ ഒാണർ നൽകി. ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ സഉൗദ്​ ബിൻ നാഇഫ്​, സൗദിയിലെ ഒമാൻ അംബാസഡർ സയ്യിദ്​ ഫൈസൽ ബിൻ തുർക്കി എന്നിവരും വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു. സുൽത്താനോടൊപ്പം എത്തിയ മന്ത്രിമാരടങ്ങുന്ന സംഘത്തെ കിരീടാവകാശി സ്വാഗതം ചെയ്​തു.

വിമാനത്താവള ഹാളിലെ ചെറിയ വിശ്രമത്തിനു ശേഷം കിരീടാവകാശിയും ഒമാൻ സുൽത്താനും നിയോം കൊട്ടാരത്തിലെത്തി. ഒമാൻ സുൽത്താനായി അധികാരമേറ്റ ശേഷം ആദ്യമായാണ്​ സുൽത്താൻ ഹൈസം ബിൻ താരിഖ്​ സൗദിയിലെത്തുന്നത്​.


രണ്ട്​ സഹോദര രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരവും സാഹോദര്യവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംയുക്ത സഹകരണത്തി​െൻറ ചക്രവാളങ്ങൾ വികസിപ്പിക്കാനും ഇരുരാജ്യങ്ങളിലെ ജനങ്ങളുടെ ക്ഷേമവും പു​രോഗതിയും വികസിപ്പിക്കുന്നതിനും ​ഒമാൻ സുൽത്താ​െൻറ സന്ദർശനം നിമിത്തമാകുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ്​ ഒമാൻ സുൽത്താ​െൻറ സന്ദർശനമെന്ന്​ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman SultanSaudi Arabia
News Summary - The Sultan of Oman received a warm welcome in Saudi Arabia
Next Story