രാഷ്ട്ര ഏകീകരണത്തിന്റെ കഥ പ്രചോദനകരം -അമീർ ഖാലിദ് ബിൻ സൽമാൻ
text_fieldsപ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ
റിയാദ്: സൗദി രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് നയിച്ച ഏകീകരണത്തിന്റെ കഥ ഓർമിക്കാനുള്ള അവസരമാണ് ദേശീയ ദിനമെന്ന് പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ പറഞ്ഞു. വികസനത്തിന്റെയും സമൃദ്ധിയുടെയും പ്രക്രിയ തുടരാനും ഒപ്പം ശക്തിയും നിശ്ചയദാർഢ്യവും നേടാനുമുള്ള അവസരമാണ്. ദേശീയ ദിനത്തിൽ സ്ഥാപക രാജാവിന്റെ നേതൃത്വത്തിലുള്ള ഏകീകരണത്തിന്റെ കഥ ഞങ്ങൾ ഓർക്കുന്നു.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിൽ വികസനത്തിന്റെയും സമൃദ്ധിയുടെയും പാത തുടരാനുള്ള ധൈര്യവും നിശ്ചയദാർഢ്യവും അതിൽനിന്ന് കരസ്ഥമാക്കുന്നുവെന്ന് പ്രതിരോധ മന്ത്രി ട്വീറ്റിൽ പറഞ്ഞു. മാതൃഭൂമി സംരക്ഷിക്കാനും സൈനികരെ പിന്തുണക്കാനും രക്തസാക്ഷികളോട് കരുണ കാണിക്കാനും ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

