Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെവൻസ് ടൂർണമെന്റിനു തുടക്കം

text_fields
bookmark_border
സെവൻസ് ടൂർണമെന്റിനു തുടക്കം
cancel
camera_alt

ജി​ദ്ദ ടീം ​ശ​റ​ഫി​യ സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ​നി​ന്ന്

ജിദ്ദ: ടീം ശറഫിയ നടത്തുന്ന ഈത്താത്ത് ഡോട്ട്കോം സെവൻസ് ടൂർണമെന്റ് ഈത്താത്ത് ട്രാവൽസ് ഗ്രൂപ് മാനേജിങ് പാർട്ണർ റഫീഖ് നെല്ലാകണ്ടി ഉദ്‌ഘാടനം ചെയ്തു. സൈഫുദ്ദീൻ വാഴയിൽ അധ്യക്ഷത വഹിച്ചു. നിസാം പാപ്പറ്റ ആശംസ നേർന്നു റഫീഖ് നെല്ലേകണ്ടി, സഹീർ പുത്തൻ, അബു കട്ടുപ്പാറ, അബ്ദുൽ ഫത്തഹ്, ടീം സ്പോൺസർമാരായ ലത്തീഫ് കാപ്പുങ്ങൽ, മുഹമ്മദ്, ഷാജി എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഖാലിദ് ബിൻ വലീദ് എഫ്.സിയെ പരാജയപ്പെടുത്തി ഗ്ലോബ് എഫ്.സി ജേതാക്കളായി. ഗ്ലോബ് എഫ്.സി താരം അബുവിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

എച്ച്.എം.ആർ എഫ്.സിയും കെ. കൺഫേർട്ട് റെഡ്‌സി ബ്ലാസ്റ്റേഴ്‌സുമായി നടന്ന വാശിയേറിയ രണ്ടാം മത്സരത്തിൽ എച്ച്.എം.ആർ എഫ്.സി താരം അസ്‍ലമിന്റെ മികച്ച രണ്ടു ഗോളുകളുമായി ടീം വിജയിച്ചു. അസ്‍ലമിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

മികച്ച കളിക്കാർക്കുള്ള സമ്മാനങ്ങൾ സലീം മമ്പാട്, അൻവർ കരിപ്പ, നിസാം പാപ്പറ്റ എന്നിവർ നൽകി. കൂപ്പൺ നറുക്കെടുപ്പിൽ സാൻഫോർഡ് നൽകുന്ന സമ്മാനം നൗഫൽ ഒറവുംപുറത്ത് സമ്മാനിച്ചു. ടൂർണമെന്റിൽ അടുത്ത വെള്ളിയാഴ്ച റോയൽ ട്രാവൽസ് എഫ്.സി മക്ക എഫ്‌.സിയുമായും ബാഹി ബർഗർ എഫ്‌.സി, അൽറായ് വാട്ടർ എഫ്.സിയുമായും മാറ്റുരക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The start of the sevens tournament
Next Story