സൗദി ഡകർ റാലിക്ക് തുടക്കമായി
text_fieldsസൗദി ഡകർ റാലിക്ക് ജിദ്ദയിൽ ഞായറാഴ്ച തുടക്കമായപ്പോൾ
ജിദ്ദ: സൗദി ഡകർ റാലി 2021ന് ഉജ്ജ്വല തുടക്കം. ശനിയാഴ്ച രാത്രി റാലിയുടെ ഒൗപചാരിക ഉദ്ഘാടനം നടന്നെങ്കിലും 7600 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കുന്ന റാലിക്ക് ഞായറാഴ്ച രാവിലെയാണ് തുടക്കമായത്.
ജിദ്ദയിൽ നിന്ന് ബീഷ വരെയാണ് ആദ്യഘട്ടം. 13 ദിവസം നീണ്ടുനിൽക്കുന്ന റാലി 10 പട്ടണങ്ങളിലൂടെ കടന്നുപോകും. സൗദി മോേട്ടാർ സൈക്കിൾ ഫെഡറേഷനുമായി സഹകരിച്ച് സൗദി സ്പോർട്സ് മന്ത്രാലയമാണ് റാലി സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള 500ലധികം മത്സരാർഥികൾ പെങ്കടുക്കുന്നുണ്ട്. സൗദി ഒാേട്ടാമൊബൈൽ, മൊേട്ടാർ സൈക്കിൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ അബ്ദുല്ല അൽഫൈസൽ, ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ്, കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിൽ വാഹനങ്ങൾ പ്രദർശിപ്പിക്കാനും ഡകർ റാലി അംഗങ്ങളെ അഭിവാദ്യം ചെയ്യാനും പ്രമുഖ മത്സരാർഥികളുടെ വരവും ഉൾപ്പെടുത്തിയിരുന്നു. തുടർച്ചയായ രണ്ടാം വർഷവും രാജ്യത്ത് ഡകർ റാലി നടക്കുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് സ്പോർട്സ് മന്ത്രി പറഞ്ഞു.
ഇൗ സന്ദർഭത്തിൽ സൽമാൻ രാജാവിനും കിരീടാവകാശിക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മഹത്തായ ഇൗ അന്തർദേശീയ പരിപാടി നടത്തുന്നതിൽ ഇരുവർക്കും വലിയ പങ്കുണ്ട്. മഹാമാരിയെ തുടർന്ന് ലോകം പ്രത്യേക സാഹചര്യങ്ങളും വെല്ലുവിളികളും നേരിടുേമ്പാൾ ഡകർ റാലി നടത്തുന്നതിന് കിരീടാവകാശി അതിപ്രാധാന്യം കൽപിക്കുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു.
ഇൗ ആഗോള മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതിനും മഹത്തായ നേട്ടത്തിനും ലോകത്തിന് മുന്നിൽ അഭിമാനിക്കാവുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ അന്തർദേശീയ കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യക്ക് കഴിയുമെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുന്നുവെന്നും സ്പോർട്സ് മന്ത്രി പറഞ്ഞു. രണ്ടാംതവണയും ഡകർ റാലിക്ക് ആതിഥേയത്വം വഹിക്കുേമ്പാൾ കഴിഞ്ഞ റാലിയുടെ ഒാർമകൾ ഉണരുകയാണെന്ന് ഒാേട്ടാമൊബൈൽ, മോേട്ടാർ സൈക്കിൾ ഫെഡറേഷൻ ബോർഡ് ചെയർമാൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ റാലിയുടെ പുതിയ പതിപ്പാണ് നടക്കാൻ പോകുന്നത്. ലോകമെമ്പാടുമുള്ള മോേട്ടാർ സ്പോർട്സ് ആരാധകർ വിനോദവും ആവേശവും സാഹസികതയും നിറഞ്ഞ റാലി ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചെയർമാൻ പറഞ്ഞു. സാേങ്കതിക പരിശോധന നടത്തിയ ശേഷം ആറ് വിഭാഗങ്ങളായി പെങ്കടുക്കുന്ന വാഹനങ്ങളുടെ എണ്ണം 286 ആണ്. 101 മത്സരാർഥികൾ മോേട്ടാർ സൈക്കിൾ വിഭാഗത്തിലാണ്.
16 മത്സരാർഥികൾ ഫോർവീൽ മോേട്ടാർ സൈക്കിൾ വിഭാഗത്തിലും 64 മത്സരാർഥികൾ കാർ വിഭാഗത്തിലും 61 മത്സരാർഥികൾ ലൈറ്റ് ഡെസേർട്ട് വെഹിക്കിൾ വിഭാഗത്തിലും 44 മത്സരാർഥികൾ ട്രക്ക് വിഭാഗത്തിലും 23 മത്സരാർഥികൾ ഡകർ ക്ലാസിക് വിഭാഗത്തിലുമാണ് മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

