റിയാദിലെ ‘കോഴിക്കോടൻസ്’ ആറാം സീസണിന് തുടക്കം; ശ്രദ്ധേയമായി ‘വൈബ്‌സ് 26’
text_fieldsകോഴിക്കോടൻസ് സീസൺ സിക്സ് ഭാരവാഹികൾ ലോഞ്ചിങ് സെറിമണിയിൽ രക്ഷാധികാരികളോടൊപ്പം
റിയാദ്: തലസ്ഥാന നഗരിയിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ ആറാം സീസണിന് ആവേശകരമായ തുടക്കം. റിയാദ് എക്സിറ്റ് 18-ലെ അഗാദീർ ഇസ്തിറാഹയിൽ ‘വൈബ്‌സ് 26’ എന്ന പേരിൽ സംഘടിപ്പിച്ച വർണാഭമായ ചടങ്ങിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
ചീഫ് ഓർഗനൈസർ കെ.സി. ഷാജുവിെൻറ നേതൃത്വത്തിലുള്ള 11 അംഗ സമിതിയും വനിതാ ലീഡേഴ്‌സ് ഗ്രൂപ്പുമാണ് പുതിയ സീസണിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. രക്ഷാധികാരികളായ അഹ്‌മദ് കോയ (എം.ഡി, സിറ്റി ഫ്ലവർ), ബഷീർ പാരഗൺ (എം.ഡി, ലുഹാ ഗ്രൂപ്പ്), വി.കെ.കെ. അബ്ബാസ് എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു.
അംഗങ്ങളുടെയും കുടുംബങ്ങളുടെയും മാനസികവും സാംസ്കാരികവുമായ വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനുമായിരിക്കും ഈ സീസണിൽ മുൻഗണന നൽകുന്നതെന്ന് കെ.സി. ഷാജു അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. ഫൗണ്ടർ മെമ്പർമാരായ മുനീബ് പാഴൂർ, മിർഷാദ് ബക്കർ, മുൻ ചീഫ് ഓർഗനൈസർമാരായ ഹർഷദ് ഫറോക്ക്, സഹീർ മുഹ്‌യുദ്ധീൻ, മുജീബ് മൂത്താട്ട്, റാഫി കൊയിലാണ്ടി, കബീർ നല്ലളം എന്നിവരും പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിവിധ വകുപ്പുകളുടെ ലീഡുമാരും സന്നിഹിതരായിരുന്നു.
കരിയർ വിഭാഗമായ ‘എജ്യൂകോർ’ അംഗങ്ങളുടെ സംഗമം ഫൗണ്ടർ ഒബ്‌സർവർ മുനീബ് പാഴൂർ ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്ന ഹെനിൻ ഫാത്തിമ (കെയ്റോ യൂനിവേഴ്സിറ്റി), ഇഷാൻ കബീർ (ആസ്‌ത്രേലിയ), മിസ്ഹബ് മുഹ്‌യുദ്ധീൻ (ഇറ്റലി), നൗറീൻ സഹീർ (ബാംഗ്ലൂർ), ആയിഷ സംറ ഹർഷദ് (മലേഷ്യ), ഫെമിൻ ഫാത്തിമ (ഷാർജ - യു എ ഇ), ആദിത്യ അനിൽകുമാർ (കാനഡ), ശദ ശംസുദ്ധീൻ (ഇംഗ്ലണ്ട്), റാനിയ റഷീദ് (ഇന്ത്യ), ഷഹദ ഫാത്തിമ (ഇന്ത്യ) എന്നിവർ സംസാരിച്ചു.
റിയാദ് മാരത്തോണിൽ (21 കി.മീ) മികച്ച പ്രകടനം കാഴ്ചവെച്ച സഹീർ മുഹ്‌യുദ്ധീനെ ചടങ്ങിൽ ആദരിച്ചു. അംഗങ്ങളുടെ നൃത്തം, കുട്ടികളുടെ ഫാഷൻ പരേഡ്, ഗാനസന്ധ്യ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ലക്കി ഡ്രോ വിജയിയായ റാഫി കൊയിലാണ്ടിക്ക് അറബ് കൺസൾട്ട് ഹൗസ് സി.ഇ.ഒ നജീബ് മുസ്ലിയാരകത്ത് സമ്മാനം കൈമാറി. മൈമൂന അബ്ബാസ്, മുംതാസ് ഷാജു, സജീറ ഹർഷദ്, സുമിത മുഹ്‌യുദ്ധീൻ, മോളി മുജീബ്, ശാലിമ റാഫി, ഫിജിന കബീർ എന്നിവർ സംസാരിച്ചു. വനിതകളുടെ സോഷ്യൽ മീഡിയ വൈറൽ വീഡിയോ ആഘോഷം ഫരീദ ബഷീർ ഉദ്ഘാടനം ചെയ്തു. എ.സി.എച്ച് ഡയറക്ടർ ഷൈമിൻ നജീബ് സന്നിഹിതയായിരുന്നു.
വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിഹാദ് അൻവർ, കെ.പി. റയീസ്, മുഹമ്മദ് ആഷിഫ്, മുഹമ്മദ് ഷാഹിൻ, അബ്ദുൽ റഷീദ് പൂനൂർ, അനിൽ മാവൂർ, സി.ടി. സഫറുള്ള, നിസാം ചെറുവാടി, അൻസാർ കൊടുവള്ളി, ഷെറിൻ റംഷി, റൈഹാൻ റയീസ്, ആയിഷ മിർഷാദ്, ആമിന ഷാഹിൻ, നിതാശാ നിഹാദ്, രജനി അനിൽ, സൽമ ഫാസിൽ, ഫൗസിയ റഷീദ്, ലുലു സുഹാസ്, അനീഷ റഹീസ്, മാഷിദ മുനീബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ഫോട്ടോ: കോഴിക്കോടൻസ് സീസൺ സിക്സ് ഭാരവാഹികൾ ലോഞ്ചിങ് സെറിമണിയിൽ രക്ഷാധികാരികളോടൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

