പ്രവാസിയുടെ കഥ പറയുന്ന 'മാസ്ക്' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
text_fields‘മാസ്ക്’ ഹ്രസ്വചിത്രത്തിന്റെ റിലീസിങ് മജീദ് ചിങ്ങോലി നിർവഹിക്കുന്നു
റിയാദ്: പ്രവാസികളുടെ കഥ പറയുന്ന 'മാസ്ക്' ഹ്രസ്വചിത്രം പ്രകാശനം ചെയ്തു. 'അത്തറും ഖുബ്ബൂസും' യൂട്യൂബ് ചാനലില്‍ ചിത്രത്തിന്റെ റിലീസിങ് കർമം മജീദ് ചിങ്ങോലി നിർവഹിച്ചു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ശിഹാബ് കൊട്ടുകാട്, യഹിയ കൊടുങ്ങല്ലൂര്‍, അബ്ദുല്‍ നാസര്‍, സുരേഷ് ശങ്കര്‍, നസീര്‍ ഖാന്, മജീദ് മൈത്രി, ഷാനവാസ് മുനമ്പത്ത്, അബി ജോയ്, ഖമര്‍ ബാനു, ഹിബ അബ്ദുല്‍ സലാം തുടങ്ങിയവർ സംബന്ധിച്ചു.
പ്രവാസികള്‍ തങ്ങളുടെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കാനായി എപ്പോഴും അണിയുന്നത് ഒരു ചിരിയുടെ മുഖംമൂടിയാണെന്ന് ചിത്രം പറയുന്നു. എന്നാല്‍, നന്മയുടെ റാന്തലുകള്‍ ഇപ്പോഴും അണഞ്ഞു പോയിട്ടില്ലെന്നതും അലിവിന്റെ പൊന്‍കിരണം തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ പ്രവാസത്തിലെ യാഥാർഥ്യങ്ങളിലൂടെ കഥാഗതി സഞ്ചരിക്കുന്നു.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകർ
റിയാദ് നഗരവും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. പുതുമുഖങ്ങളെ അണിനിരത്തി മാഗ്നം ഓപസ് മീഡിയയുടെ ബാനറില്‍ നിർമിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും മാധ്യമപ്രവര്‍ത്തകനായ ഷംനാദ് കരുനാഗപ്പള്ളിയാണ് നിർവഹിച്ചത്.
രാജേഷ് ഗോപാല്‍ (കാമറ, എഡിറ്റിങ്), ജയിഷ് ജുനൈദ് (ആര്‍ട്ട്), ഷബാന അന്‍ഷാദ് (മേക്കപ്പ്), കനേഷ് ചന്ദ്രന് (ടൈറ്റില്‍ ആൻഡ് ഗ്രാഫിക്സ്), സാദിഖ് കരുനാഗപ്പള്ളി, നിസാര്‍ പള്ളിക്കശ്ശേരില്, റഹ്മാന് മുനമ്പത്ത് എന്നിവരാണ് മറ്റ് പിന്നണിപ്രവര്‍ത്തകര്‍. നായകകഥാപാത്രമായ ബദറുദ്ദീനെ അവതരിപ്പിച്ചിരിക്കുന്നത് പ്രമുഖ സാമൂഹിക പ്രവര്ത്തകൻ ശിഹാബ് കൊട്ടുകാടാണ്.
ജമീല എന്ന നായിക കഥാപാത്രത്തെ അഞ്ജു ആനന്ദും അവതരിപ്പിച്ചു. മുഹമ്മദ് ഷെഫീഖ്, ഷിബു മാത്യു, മജീദ് ചിങ്ങോലി, റഹ്മാന് മുനമ്പത്ത്, ജയിഷ് ജുനൈദ്, ലിന്‍സി കോശി, സംഗീത വിനോദ്, ലിനറ്റ് മേരി സ്കറിയ, ബിന്ദു സ്കറിയ, ബേബി ഇവ ജയിഷ്, ഇഷാന് അന്‍ഷാദ്, സബീന കൊച്ചുമോള്, ബാലു കുട്ടന്, നാസര്‍ ലെയ്സ്, സാബു കല്ലേലിഭാഗം, ലോകനാഥന്, അനില്‍ കുമാര്‍, സക്കിര്‍ ഷാലിമാര്‍, ഷാജഹാന്, മുനീര്‍ തണ്ടാശ്ശേരില്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങൾക്കും ജീവൻ പകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

