ജിദ്ദ: പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ (പപ്പ) ജിദ്ദ കമ്മിറ്റി പ്രവാസി കുടുംബ സുരക്ഷാ ഫണ്ട് കൈമാറി. ചെമ്പ്രശ്ശേരി ആർപിനികുന്ന് സ്വദേശിയും പപ്പയിലെ സജീവ അംഗവുമായിരുന്ന കൊറ്റങ്ങോടൻ ഷബീറലിയുടെ കുടുംബത്തിനാണ് സുരക്ഷാ ഫണ്ട് നൽകിയത്.
ജിദ്ദയിലെ ജാമിഅയിൽ ജോലി ചെയ്തിരുന്ന ഷബീറലി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് മരിച്ചത്.മുൻ പ്രവാസിയായിരുന്ന പിതാവ് നേരത്തെ മരണപ്പെട്ടതിനാൽ മാതാവും സഹോദരിമാരും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു. ഷബീറലിയുടെ വിയോഗം കുടുംബത്തെ വലിയ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് സഹായം.ചെയർമാൻ സി.എം. അബ്ദുറഹ്മാൻ വൈസ് പ്രസിഡൻറും മരിച്ച ഷബീറലിയുടെ ബന്ധുവുമായ കെ.കെ. ബാവക്ക് ചെക്ക് കൈമാറി. പ്രസിഡൻറ് കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, സെക്രട്ടറി എ.ടി. അമ്പു, ട്രഷറർ അമീൻ റീഗൾ എന്നിവർ സംബന്ധിച്ചു.