രാജ്യത്തിന്റെ മതേതരത്വം ഭീഷണിയിൽ - പഴകുളം മധു
text_fieldsഒ.ഐ.സി.സി സമ്മേളനത്തിൽ പഴകുളം മധു സംസാരിക്കുന്നു
ജിദ്ദ: ഇന്ത്യയുടെ മതേതരത്വം അത്യന്തം അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു അഭിപ്രായപ്പെട്ടു. ബി.ജെ.പി സർക്കാറിനൊപ്പം മതേതരത്വം നടിക്കുന്ന ഇടതുപക്ഷവും സംഘ്പരിവാർ അജണ്ടകൾക്ക് വഴങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ല കമ്മറ്റിയുടെ 33ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ച് മതേതരത്വം കാത്തുരക്ഷിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന ശ്രമങ്ങൾ വിജയം കാണുകതന്നെ ചെയ്യുമെന്നും ഇലക്ഷൻ കമീഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോഴും ഇതിനെയെല്ലാം അതിജീവിച്ച് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ല പ്രസിഡന്റ് അയൂബ്ഖാൻ പന്തളം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി റീജിയനൽ കമ്മറ്റി പ്രസിഡൻറ് ഹക്കിം പാറക്കൽ മുഖ്യപ്രഭാഷണം നടത്തി. അലി തേക്കുതോട്, അനിൽ കുമാർ പത്തനംതിട്ട, മനോജ് മാത്യു അടൂർ, അഷറഫ് അഞ്ചാലൻ, അസാബ് വർക്കല, ഷരീഫ് അറക്കൽ, ഷറഫ് പത്തനംതിട്ട തുടങ്ങിയവർ സംസാരിച്ചു.
സുജു കെ. രാജു അവതാരകനായിരുന്നു. അലി തേക്കുതോട്, ചാക്കോ കുരുവിള എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിലാസ് അടൂർ, സിയാദ് അബ്ദുല്ല, എബി കെ. ചെറിയാൻ, സൈമൺ വർഗീസ്, ജോബി ടി. ബേബി, സാബു ഇടിക്കുള, ലിജു ഏനാത്ത്, ഷിജോയ്, ഷാനവാസ്, നവാസ് ചിറ്റാർ, എബി ജോർജ്, അബ്ദുൽ മുനീർ എന്നിവർ നേതൃത്വം നൽകി. കലാസന്ധ്യയും നൃത്തങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി. മിർസ ഷരീഫ്, ഡോ. മുഹമ്മദ് ഹാരിസ്, ബൈജു ദാസ്, വിജേഷ് ചന്ദ്രു, ജോബി ടി. ബേബി, മുംതാസ് അബ്ദുറഹ്മാൻ, സോഫിയ സുനിൽ, നാണി, വിവേക്, ഷറഫ് എന്നിവർ ഉൾപ്പെട്ട സംഘം ഗാനങ്ങൾ ആലപിച്ചു. ശ്രീധ ടീച്ചറും സംഘവും അവതരിപ്പിച്ച നൃത്തവും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

