റിയാദിൽ ‘കെ.ഇ.എഫ് ആർ ടോക്സ്’ രണ്ടാം സീസൺ സംഘടിപ്പിച്ചു
text_fieldsകേരള എൻജിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ‘കെ.ഇ.എഫ് ആർ ടോക്സ്’ പരിപാടിയിൽ സംബന്ധിച്ചവർ
റിയാദ്: കേരള എൻജിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ ‘കെ.ഇ.എഫ് ആർ ടോക്സ്’ സംഘടിപ്പിച്ചു. റാഡിസൺ ബ്ലൂ എയർപോർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഫോറം അംഗങ്ങൾ വിവിധ വിഷയങ്ങളെ പറ്റി സംസാരിച്ചു. അംഗങ്ങളുടെ പ്രഫഷനൽ മേഖലയിലെയും വ്യക്തിജീവിതത്തിലെയും അറിവുകളും വൈദഗ്ധ്യങ്ങളും അവതരിപ്പിക്കാനുതകുന്ന രീതിയിലാണ് കെ.ഇ.എഫ് ആർ ടോക്സ് സംഘടിപ്പിച്ചത്.
കെ.ഇ.എഫ് ആർ ടോക്സിെൻറ രണ്ടാമത് സീസണിൽ തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ നിരവധി പേർ മികച്ച ഭാഷണങ്ങൾ കാഴ്ച വെച്ചു. ഫോറം അംഗങ്ങളെ കൂടാതെ അവരുടെ കുടുംബാംഗങ്ങൾക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇതിലൂടെ അവസരം ലഭിച്ചു. പരിപാടിയിൽ അമീർ ഖാൻ, ഗൗരി പുമൽകുമാർ, മുഹമ്മദ് ഫാസിൽ, ഷഫാന മെഹ്റു മൻസിൽ, കെ.ജെ. അജീഷ്, റമീസ് നൂർ മഹൽ, റഫ്സാദ് വാഴയിൽ, എസ്. മെഹറൂഫ്, അമൻ ഫിറോസ്, സൽമാനുൽ ഫാരിസ്, സെയ്ൻ ഹാഷിം, അദ്നാൻ ഡാനിഷ് വടക്കൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. കെ.ഇ.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. സുബിൻ റോഷൻ സ്വാഗതവും അബ്ദുൽ നിസാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

