കോവിഡ് വാക്സിൻ രണ്ടാംഘട്ട കുത്തിവെപ്പ് സമയം നീട്ടി
text_fieldsജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് വാക്സിൻ രണ്ടാംഘട്ട കുത്തിവെപ്പിന് നേരേത്ത നിശ്ചയിച്ചിരുന്ന ഷെഡ്യൂളിൽ വീണ്ടും മാറ്റം വരുത്തി.
റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലെ നാലു സെൻററുകളിലും രണ്ടാംഘട്ടം വാക്സിൻ വിതരണത്തിനുള്ള തീയതികൾ പുനഃക്രമീകരിക്കാൻ ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ മറ്റു രാജ്യങ്ങൾക്കെന്നപോലെ സൗദിയിലേക്കും വാക്സിൻ എത്തിക്കുന്നതിൽ നിർമാതാക്കൾ തുടരുന്ന കാലതാമസമാണ് വിതരണ തീയതി മാറ്റത്തിന് കാരണം.
വാക്സിെൻറ ആദ്യ ഡോസ് കഴിഞ്ഞ് നിശ്ചിത കാലയളവ് കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് കുത്തിവെക്കേണ്ടത്.
ആദ്യഘട്ടത്തിൽ വാക്സിനെടുത്ത നിരവധി പേർക്ക് രണ്ടാംഘട്ട വാക്സിനേഷൻ പൂർത്തിയായിട്ടുണ്ട്. എന്നാൽ, വാക്സിൻ സ്റ്റോക്ക് തീർന്നതുകൊണ്ടാണ് ബാക്കിയുള്ളവർക്ക് നിശ്ചയിച്ച ഷെഡ്യൂൾ മാറ്റിവെക്കുന്നതെന്നും ഫെബ്രുവരി പകുതിയോടെ വിതരണം പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫൈസർ വാക്സിൻ നിർമാണ കമ്പനി അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലേക്കും ആവശ്യത്തിനുള്ള വാക്സിൻ കയറ്റുമതി ചെയ്യാനായി ഫൈസർ കമ്പനി വാക്സിൻ ഉൽപാദനശേഷി വർധിപ്പിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ പ്രചാരണം തുടരുമെന്നും വാക്സിൻ ലഭ്യമാകുന്നതോടെ വരുംദിവസങ്ങളിൽ രാജ്യത്തിെൻറ എല്ലാ പ്രദേശങ്ങളിലും കൂടുതൽ വിതരണകേന്ദ്രങ്ങൾ തുറക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

