Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്വ​ദേ​ശി​വ​ത്​​ക​ര​ണം...

സ്വ​ദേ​ശി​വ​ത്​​ക​ര​ണം ര​ണ്ടാം ഘ​ട്ടം പ്രാ​ബ​ല്യ​ത്തി​ൽ; ‘ക​ൺ​സ​ൾ​ട്ടി​ങ്​​’ ജോ​ലി​ക​ളി​ൽ 40 ശ​ത​മാ​നം ഇ​നി സൗ​ദി​ക​ൾ​ക്ക്​

text_fields
bookmark_border
job
cancel

റി​യാ​ദ്​: ‘ക​ൺ​സ​ൾ​ട്ടി​ങ്​’ രം​ഗ​ത്തെ ജോ​ലി​ക​ളി​ൽ 40 ശ​ത​മാ​നം ഇ​നി സൗ​ദി പൗ​ര​ർ​ക്ക്.​ സ്വ​ദേ​ശി​വ​ത്​​ക​ര​ണ തീ​രു​മാ​ന​ത്തി​ന്റെ ര​ണ്ടാം​ഘ​ട്ടം പ്രാ​ബ​ല്യ​ത്തി​ലാ​യെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ന്ന​ലെ മു​ത​ലാ​ണ്​ ര​ണ്ടാം​ഘ​ട്ടം ന​ട​പ്പാ​യ​ത്​.

രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക്​ അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള മ​ന്ത്രാ​ല​യ​ത്തി​​ന്റെ ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ്​ ഈ ​തീ​രു​മാ​നം. ഫി​നാ​ൻ​ഷ്യ​ൽ ക​ൺ​സ​ൾ​ട്ടി​ങ്​​ സ്പെ​ഷ​ലി​സ്​​റ്റ്, ബി​സി​ന​സ് ക​ൺ​സ​ൾ​ട്ടി​ങ്​​ സ്പെ​ഷ​ലി​സ്​​റ്റ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി ക​ൺ​സ​ൾ​ട്ടി​ങ്​​ സ്പെ​ഷ​ലി​സ്​​റ്റ്, പ്രോ​ജ​ക്ട് മാ​നേ​ജ്മെൻറ് മാ​നേ​ജ​ർ, പ്രോ​ജ​ക്ട് മാ​നേ​ജ്മെൻറ് എ​ൻ​ജി​നീ​യ​ർ, പ്രോ​ജ​ക്ട് മാ​നേ​ജ്മെൻറ് സ്പെ​ഷ​ലി​സ്​​റ്റ്​ എ​ന്നി​വ​യാ​ണ്​ 40 ശ​ത​മാ​നം സൗ​ദി പൗ​ര​ർ​ക്കാ​യി നി​ജ​പ്പെ​ടു​ത്തി​യ പ്ര​ധാ​ന​പ്പെ​ട്ട ത​സ്​​തി​ക​ൾ.

ഫി​നാ​ൻ​ഷ്യ​ൽ ക​ൺ​സ​ൾ​ട്ടി​ങ്​, മെ​ഡി​ക്ക​ൽ ക​ൺ​സ​ൾ​ട്ടി​ങ്, എ​ൻ​ജി​നീ​യ​റി​ങ്​- ആ​ർ​ക്കി​ടെ​ക്ച​റ​ൽ ക​ൺ​സ​ൾ​ട്ടി​ങ്, സീ​നി​യ​ർ മാ​നേ​ജ്മെൻറ് ക​ൺ​സ​ൾ​ട്ടി​ങ്​​ എ​ന്നി​വ​യാ​ണ് സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന ക​ൺ​സ​ൾ​ട്ടി​ങ്​ മേ​ഖ​ല.

തൊ​ഴി​ൽ വി​പ​ണി​യി​ൽ സൗ​ദി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​യ​ർ​ത്തു​ന്ന​തി​നാ​യു​ള്ള ക​ൺ​സ​ൾ​ട്ടി​ങ്​​ ജോ​ലി​ക​ളു​ടെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ ര​ണ്ടാം​ഘ​ട്ടം തീ​രു​മാ​നം പി​ന്തു​ട​രാ​നും ന​ട​പ്പാ​ക്കാ​നും ശ്ര​മി​ക്കു​മെ​ന്ന് മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. തൊ​ഴി​ൽ വി​പ​ണി​യു​ടെ ആ​വ​ശ്യ​ക​ത​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ധ​ന​മ​ന്ത്രാ​ല​യം, ഗ​വ​ൺ​മെൻറ് പ്രൊ​ക്യു​ർ​മെൻറ് അ​തോ​റി​റ്റി, ചെ​ല​വു​കാ​ര്യ​ക്ഷ​മ​ത​ക്കും സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള അ​തോ​റി​റ്റി, മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന ഫ​ണ്ട് ‘ഹ​ദ​ഫ്’ എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​ത്.

മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം, ജോ​ലി​ക​ൾ, ആ​വ​ശ്യ​മാ​യ ശ​ത​മാ​നം എ​ന്നി​വ വി​ശ​ദീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ ഗൈ​ഡ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ചു​മ​ത്തു​ന്ന നി​യ​മ​പ​ര​മാ​യ പി​ഴ​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ്ഥാ​പ​ന​ങ്ങ​ൾ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndigenizationSaudi Arabia NewsConsulting Job
News Summary - The second phase of indigenization is in force- 40 percent of consulting jobs now for Saudis
Next Story