Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേളി കുടുംബവേദി രണ്ടാം...

കേളി കുടുംബവേദി രണ്ടാം സമ്മേളനം ഫെബ്രുവരി ആറിന്

text_fields
bookmark_border
കേളി കുടുംബവേദി രണ്ടാം സമ്മേളനം ഫെബ്രുവരി ആറിന്
cancel
camera_alt

കേളി കുടുംബവേദി രണ്ടാം സമ്മേളനം സംഘാടകസമിതി രൂപവത്കരണയോഗത്തിൽ കെ.പി.എം. സാദിഖ് സംസാരിക്കുന്നു

റിയാദ്: കേളി കുടുംബവേദിയുടെ രണ്ടാം സമ്മേളനം ഫെബ്രുവരി ആറിന് കാനത്തിൽ ജമീല നഗരിയിൽ നടക്കും. സമ്മേളനത്തിെൻറ സുഗമമായ നടത്തിപ്പിനായി 51 അംഗങ്ങളടങ്ങുന്ന വിപുലമായ സംഘാടക സമിതിയെ തിരഞ്ഞെടുത്തു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന രൂപവത്കരണ യോഗം ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സമിതി സെക്രട്ടറിയുമായ കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. 2010ൽ വനിതവേദിയായി പ്രവർത്തനമാരംഭിച്ച കേളി കുടുംബവേദി, റിയാദിലെ പുരോഗമന ചിന്താഗതിക്കാരായ കുടുംബങ്ങളുടെ കൂട്ടായ്മയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം മുൻനിർത്തി കലാ, കായിക, കാരുണ്യ മേഖലകളിൽ സംഘടന സജീവമായി പ്രവർത്തിക്കുന്നു.

മലയാളം മിഷെൻറ ഭാഗമായ ‘മധുരം മലയാളം’ ക്ലാസുകൾ, സാക്ഷരത ക്ലാസുകൾ, ആരോഗ്യ ബോധവത്കരണ സെമിനാറുകൾ, കുടുംബ സംഗമങ്ങൾ എന്നിവ സംഘടനയുടെ പ്രധാന പ്രവർത്തനങ്ങളാണ്. കൂടാതെ കുട്ടികളുടെ സർഗ വാസനകൾക്കായി ‘കലാ അക്കാദമി’, സിനിമ ആസ്വാദകർക്കായി ‘സിനിമ കൊട്ടക’ എന്നീ നൂതന പദ്ധതികളും സംഘടന നടപ്പാക്കി വരുന്നു.

സംഘാടക സമിതി

കുടുംബ വേദി പ്രസിഡൻറ് പ്രിയ വിനോദിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സീബ കൂവോട് സമ്മേളന പാനൽ അവതരിപ്പിച്ചു.

വി.കെ. ഷഹീബ (ചെയർപേഴ്‌സൺ), ജയകുമാർ പുഴക്കൽ (കൺവീനർ), അനിരുദ്ധൻ കീച്ചേരി, മോഹൻദാസ്, അനിതാ ലീലാമണി, ലക്ഷ്മിപ്രിയ, രജനി അനിൽ (വൈസ് ചെയർമാൻമാർ), പ്രസാദ് വഞ്ചിപ്പുര, സുനീർ ബാബു, ഹനാൻ, അൻസിയ (ജോയിൻറ് കൺവീനർമാർ), സുകേഷ് കുമാർ, പ്രദീപ് കൊട്ടാരത്തിൽ, സുനിൽ കുമാർ, അനിൽ അറക്കൽ, സോവിന എൻ.കെ, സൗമ്യ മജേഷ്, നവ്യ സിംനേഷ്, ശാലിനി സജു, സലീം അംലാദ്, ഗിരീഷ് കുമാർ (സാമ്പത്തിക കമ്മിറ്റി), ജയരാജ്, ബൈജു ബാലചന്ദ്രൻ, ജോഷി പെരിഞ്ഞനം, ഷാജു പി.പി, വർണ്ണ ബിനു രാജ്, രാമകൃഷ്ണൻ ധനുവച്ചപുരം, അഫീഫ, രതീഷ്, ഷാജി റസാഖ്, സുരേഷ് (ഭക്ഷണ കമ്മിറ്റി), സിജിൻ കൂവള്ളൂർ, ബിജു തായമ്പത്ത്, അനിത്ര ജ്യോമി (പബ്ലിസിറ്റി കമ്മിറ്റി), സതീഷ് കുമാർ വളവിൽ, കിഷോർ ഇ. നിസാം, കെ.കെ. ഷാജി (ഗതാഗത കമ്മിറ്റി), വിജില ബിജു, ഷിനി റീജേഷ്, സിനുഷ, ഷംഷാദ്, ഹാജറ, റീജേഷ്, അലി പട്ടാമ്പി, സുഭാഷ് (ഫോട്ടോ പ്രദർശനം), റഫീക്ക് ചാലിയം, റിയാസ് പള്ളാട്ട്, ത്വയ്യിബ്, ഇസ്മായിൽ കൊടിഞ്ഞി, കൃഷ്ണൻ കുട്ടി (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ), വിനോദ് മലയിൽ, മുകുന്ദൻ, ദീപാ ജയകുമാർ, സീന സെബിൻ, ധനേഷ്, ലുലു (വിനോദ പരിപാടികൾ) എന്നിവരടങ്ങിയ 51 അംഗ സംഘാടക സമിതിയാണ് രൂപവത്കരിച്ചത്. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇക്ബാൽ, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, ഫിറോഷ് തയ്യിൽ, കുടുംബ വേദി ട്രഷറർ ശ്രിഷ സുകേഷ് എന്നിവർ യോഗത്തിൽ ആശംസകൾ നേർന്നു. ജോ. സെക്രട്ടറി സിജിൻ കൂവള്ളൂർ സ്വാഗതവും ജയകുമാർ പുഴക്കൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsKeli Kudumbavedi
News Summary - The second meeting of the Keli Kudumbavedi will be held on February 6th
Next Story