Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡ്രൈവിങ്ങിനിടയിലെ...

ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം;​ പിഴ 500 മുതൽ 900 വരെ റിയാലെന്ന്​​ ഓർമപ്പെടുത്തി സൗദി ട്രാഫിക്​ വകുപ്പ്​

text_fields
bookmark_border
Saudi Traffic Department
cancel

റിയാദ്: സൗദിയിൽ ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗത്തിന്​ 900 റിയാൽ വരെയാണ്​ പിഴയെന്ന്​ ഓർമപ്പെടുത്തി ട്രാഫിക് വകുപ്പ്​. ഔദ്യോഗിക എക്​സ്​ അകൗണ്ടിലാണ്​ വിവിധ പിഴകൾ സംബന്ധിച്ച അറിയിപ്പ്​ ഓർമപ്പെടുത്തലായി പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗത്തിന്​ ഏറ്റവും കുറഞ്ഞ പിഴ 500 റിയാലാണ്​. അത്​ 900 റിയാൽ വരെ ഉയരാം. 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ചുമത്തുന്ന മറ്റ്​ ചില ഗതാഗത നിയമലംഘനങ്ങളെ കുറിച്ച്​ കൂടി മുന്നറിയിപ്പിൽ വിശദീകരിക്കുന്നുണ്ട്​. അവ​ താഴെപ്പറയുന്നവയാണ്​.

1. ആംബുലൻസ്​ പോലുള്ള എമർജൻസി വാഹനങ്ങളെ പിന്തുടരുക.

2. പ്രത്യേക വാഹനങ്ങൾക്കായി റിസർവ് ചെയ്ത സ്ഥലങ്ങളിൽ പാർക് ചെയ്യൽ.

3. സ്​റ്റോപ്പ്​ ചെയ്യേണ്ട സ്ഥലങ്ങളിൽ നിർത്താതെ പോകൽ.

4. സിഗ്​നലുകൾ അവഗണിക്കൽ.

5. റൗണ്ട് എബൗട്ടിലെ നിയമലംഘനം.

6. ഹെഡ്​ ലൈറ്റിടാതെ തുരങ്കങ്ങൾക്കുള്ളിൽ ഡ്രൈവ്​ ചെയ്യൽ.

7. പരിധിയിൽ കൂടുതൽ ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ ലോഡ്​ കയറ്റൽ.

8. എമർജൻസി വാഹനത്തി​ൽ അനാവശ്യമായി അലാറം മുഴക്കൽ.

9. റോഡ് ജങ്​ഷനുകളിലോ കവലകളിലോ മുന്നിലുള്ള വാഹനത്തിന് പരിഗണന നൽകാതിരിക്കൽ

10. യു-ടേൺ ചെയ്യുമ്പോൾ മറ്റ് ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങളെ പരിഗണിക്കാതിരിക്കൽ.

11. പ്രധാന റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകാതിരിക്കൽ.

12. ട്രെയിനുകൾ, ബസുകൾ എന്നിവയ്​ക്ക്​ മുൻഗണന നൽകാതിരിക്കൽ

13. ഡ്രൈവിങ്ങിനിടെ മൊബൈൽ പോലുള്ള ഏതെങ്കിലും ഉപകരണം ഉപയോഗിക്കൽ.

14. യാത്രക്കാരെ അവർക്കായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ കൊണ്ടുപോകൽ.

15. അധികാരികളുടെ അനുമതിയില്ലാതെ വാഹന ബോഡിയിൽ എഴുത്ത്, ഡ്രോയിങ്​, സ്​റ്റിക്കർ പതിക്കൽ.

16. നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കാതെ വാഹനത്തി​െൻറ ഗ്ലാസുകൾ മറക്കൽ.

17. പൊതുനിരത്തുകളിൽ പരിസ്ഥിതിയെ മലിനമാക്കുന്ന തരത്തിൽ വാഹനം ഓടിക്കൽ.

18. പെർമിറ്റിൽ പറയാത്ത കാര്യങ്ങൾക്കായി വാഹം ഉപയോഗിക്കൽ.

19. വാഹനത്തിൽ സുരക്ഷിതമല്ലാതെയും മറയ്​ക്കാതെയും ലോഡ് കൊണ്ടുപോകൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineSaudi Traffic Department
News Summary - The Saudi Traffic Department has warned that the fine for using a mobile phone while driving is between 500 and 900 riyals.
Next Story