Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി സമ്പദ് വ്യവസ്ഥ...

സൗദി സമ്പദ് വ്യവസ്ഥ 2023ലെ ആദ്യ പാദത്തിൽ നേടിയത് 3.8 ശതമാനം വളർച്ച

text_fields
bookmark_border
Saudi economy
cancel

യാം​ബു: സൗ​ദി​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം (ജി.​ഡി.​പി) 2023ലെ ​ആ​ദ്യ പാ​ദ​ത്തി​ൽ 3.8 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. 2022ലെ ​ഒ​ന്നാം പാ​ദ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വ​ള​ർ​ച്ച​യു​ടെ മി​ക​വാ​ണ് പ്ര​ക​ട​മാ​കു​ന്ന​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. എ​ണ്ണ​യി​ന​ത്തി​ൽ 1.4 ശ​ത​മാ​നം മാ​ത്ര​മാ​ണ് വ​ള​ർ​ച്ച നേ​ടി​യ​തെ​ങ്കി​ൽ എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ൽ 5.4 ശ​ത​മാ​ന​വും സ​ർ​ക്കാ​ർ സേ​വ​ന മേ​ഖ​ല​യി​ൽ 4.9 ശ​ത​മാ​ന​വും വ​ള​ർ​ച്ച നേ​ടി. ജി.​ഡി.​പി നാ​ഷ​ന​ൽ അ​ക്കൗ​ണ്ട്സ് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് രാ​ജ്യ​ത്തെ സ​മ്പ​ദ്ഘ​ട​ന ഇ​പ്പോ​ഴും വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണ്. എ​ണ്ണ മേ​ഖ​ല​യി​ലും പെ​ട്രോ​ളി​ത​ര മേ​ഖ​ല​യി​ലും ഒ​രു​പോ​ലെ വ​ള​ർ​ച്ച​യു​ടെ മി​ക​വ് രേ​ഖ​പ്പെ​ടു​ത്തി മു​ന്നേ​റു​ക​യാ​ണി​പ്പോ​ൾ. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കാ​യി എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ലും കാ​ര്യ​മാ​യ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക​ളും ന​യ​നി​ല​പാ​ടു​ക​ളും അ​ധി​കൃ​ത​ർ ആ​സൂ​ത്ര​ണ​പൂ​ർ​വം എ​ടു​ക്കു​ന്ന​ത് ഏ​റെ ഫ​ലം ക​ണ്ട​താ​യി സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രും വി​ല​യി​രു​ത്തു​ന്നു.

സൗ​ദി​യു​ടെ സ​മ്പൂ​ർ​ണ വി​ക​സ​ന പ​ദ്ധ​തി​യാ​യ വി​ഷ​ൻ 2030 ല​ക്ഷ്യം​വെ​ക്കു​ന്ന സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക് വേ​ണ്ട പ​ദ്ധ​തി​ക​ൾ വി​ജ​യം​ക​ണ്ടു​വ​രു​ക​യാ​ണ്. നി​ർ​മാ​ണ, മൈ​നി​ങ് മേ​ഖ​ല​ക​ളും പോ​യ​വ​ർ​ഷം വ​മ്പി​ച്ച മു​ന്നേ​റ്റ​മാ​ണ് പ്ര​ക​ട​മാ​ക്കി​യ​ത്. രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക് സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ന്റെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ മ​ഹ​ത്താ​യ തീ​രു​മാ​ന​ങ്ങ​ളാ​ണ് പു​തി​യ സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​ന് ആ​ക്കം കൂ​ട്ടി​യ​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ​ക്കും വി​വ​ര​ങ്ങ​ൾ​ക്കു​മു​ള്ള ഒ​രേ​യൊ​രു ഔ​ദ്യോ​ഗി​ക റ​ഫ​റ​ൻ​സാ​ണ് ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ്.

രാ​ജ്യ​ത്തി​ന്റെ ‘സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ’ ജോ​ലി​ക​ളും സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ മേ​ഖ​ല​യു​ടെ സാ​ങ്കേ​തി​ക മേ​ൽ​നോ​ട്ട​വും ന​ട​ത്തു​ന്ന​ത് ഈ ​അ​തോ​റി​റ്റി​യാ​ണ്. ആ​വ​ശ്യ​മാ​യ ഫീ​ൽ​ഡ് സ​ർ​വേ​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ക​യും സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ പ​ഠ​ന​ങ്ങ​ളും ഗ​വേ​ഷ​ണ​ങ്ങ​ളും ഈ ​വ​കു​പ്പ് ന​ട​ത്തു​ന്നു. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഡേ​റ്റ​യും വി​വ​ര​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്താ​ണ് സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച​യു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ അ​തോ​റി​റ്റി പു​റ​ത്തു​വി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi economy
News Summary - The Saudi economy grew by 3.8 percent in the first quarter of 2023
Next Story