Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
saudi
cancel
camera_alt

സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ

Homechevron_rightGulfchevron_rightSaudi Arabiachevron_rightലോകത്തിലെ ആദ്യ...

ലോകത്തിലെ ആദ്യ 'ലാഭേഛയില്ലാത്ത നഗരം' റിയാദിൽ സ്ഥാപിക്കുമെന്ന്​ സൗദി കിരീടാവകാശി

text_fields
bookmark_border

ജിദ്ദ: ലാഭം ലക്ഷ്യമാക്കാതെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരം (നോൺ ​പ്രോഫിറ്റ്​ സിറ്റി) സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. തലസ്ഥാന നഗരമായ​ റിയാദി​െൻറ വടക്കുഭാഗത്തെ അർഗ ഡിസ്​ട്രിക്​റ്റിൽ​ വാണിജ്യ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ശുദ്ധ പ്രകൃതി സൗഹൃദ നഗരം നിർമിക്കുമെന്ന്​ കിരീടാവകാശിയും മിസ്​ക്​ ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപകനും ബോർഡ്​ ചെയർമാനുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ പ്രഖ്യാപിച്ചു.


ആഗോളതലത്തിൽ ലാഭേഛയില്ലാത്ത മേഖലയുടെ വികസനത്തിന്​ റിയാദിൽ സ്ഥാപിക്കാനൊരുങ്ങുന്ന നഗരം മാതൃകയാകും​. നിരവധി യുവജനങ്ങൾക്കും സന്നദ്ധ വിഭാഗങ്ങൾക്കും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾക്കും ഇൗ നഗരമൊരു ഈറ്റില്ലമായി മാറുമെന്ന്​ കിരീടാവകാശി പറഞ്ഞു.


ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന ആദ്യത്തെ നഗരം മിസ്​ക്​ ഫൗണ്ടേഷ​െൻറ ലക്ഷ്യ പൂർത്തീകരണങ്ങളിലൊന്നാണ്​. യുവതിയുവാക്കൾക്ക്​ തൊഴിലവസരങ്ങളും തൊഴിൽ പരിശീലന പരിപാടികളും നഗരം പ്രദാനം ചെയ്യും. നഗരത്തി​െൻറ ഗുണഭോക്താക്കൾക്ക്​ ആകർഷകമായ അന്തരീക്ഷം സൃഷ്​ടിക്കും.​ നിരവധി സേവനങ്ങൾ ഈ പദ്ധതിയിൽ ഉൾചേർന്നിട്ടുണ്ട്​.


അക്കാദമികൾ, കോളജുകൾ, സ്​കൂളുകൾ തുടങ്ങി വൈജ്ഞാനിക, വിദ്യാഭ്യാസ രംഗത്തെ ഉന്നതവും ഗുണമേന്മയുമുള്ള ലോകോത്തര സ്ഥാപനങ്ങൾ നഗരത്തിൽ സ്ഥാപിക്കപ്പെടും. ​കോൺഫ്രൻസ്​ ഹാൾ, സയൻസ്​ മ്യൂസിയം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻറർനെറ്റ്, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സംവിധാനങ്ങളുള്ള, ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ പുതിയ കണ്ടുപിടുത്തങ്ങൾക്കായുള്ള ശ്രമങ്ങൾ നടക്കുന്ന 'നവീകരണ കേന്ദ്ര'വും നഗരത്തിലുണ്ടാകും. ആർട്ട് ഇൻസ്​റ്റിറ്റ്യൂട്ടും ഗാലറി, പെർഫോമിങ്​ ആർട്‌സ് തിയേറ്ററുകൾ, കളിസ്ഥലം, പാചക കളരി, പാർപ്പിട സമുച്ചയം എന്നിവയും നഗരത്തിലുണ്ടായിരിക്കും. ലോകമെമ്പാടുമുള്ള സംരംഭകർക്ക്​ ഈ​ നഗരത്തിൽ പണം മുടക്കാൻ അവസരമുണ്ടാകും.


'അമീർ മുഹമ്മദ്​ ബിൻ സൽമാൻ നോൺ പ്രോഫിറ്റ്​ സിറ്റി' എന്നായിരിക്കും നഗരത്തി​െൻറ പേര്​. റിയാദിലെ 'വാദി ഹനീഫ'യോട്​ ചേർന്നുള്ള അർഗ ഡിസ്​ട്രിക്​റ്റിൽ ഏകശേദം 3.4 ചതുരശ്രകിലോമീറ്റർ വിസ്തീ​ർണത്തിലാണ്​ പദ്ധതി നടപ്പാക്കുക​. മൊത്തം പ്രദേശത്തി​െൻറ 44 ശതമാനം തുറന്ന ഹരിത ഇടങ്ങളായിരിക്കും.


യുവതിയുവാക്കൾക്ക് പഠനത്തിനും നേതൃപാടവം വികസിപ്പിക്കുന്നതിനും ആവശ്യമായ ഏറ്റവും നൂതന സൗകര്യമൊരുക്കുകയാണ്​ പ്രധാന ലക്ഷ്യം. ഇതോടൊപ്പം രാജ്യത്തി​െൻറയും ലോകത്തി​െൻറയും ഭാവി രൂപപ്പെടുത്തുന്നതിന്​ സൗദിയിലെ യുവ പ്രതിഭകളെ പ്രാപ്തരാക്കുന്ന സുപ്രധാന സംവിധാനം സൃഷ്​ടിക്കുക എന്ന ലക്ഷ്യത്തിനുമായാണ്​​ നോൺ പ്രോഫിറ്റ്​ സിറ്റി പദ്ധതി നടപ്പാക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi kingKing Salman
News Summary - The Saudi Crown Prince has announced that the world's first 'non-profit city' will be established in Riyadh
Next Story