സൗദി കിരീടാവകാശിയും ഇന്ത്യൻ വിദേശകാര്യമന്ത്രിയും ചർച്ച നടത്തി
text_fieldsകൂടിക്കാഴ്ചയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ കത്ത് വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കർ കൈമാറുന്നു
ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കറും കൂടിക്കാഴ്ച നടത്തി.
ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിൽ ഞായറാഴ്ച വൈകീട്ടായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് വിദേശകാര്യ മന്ത്രി കിരീടാവകാശിക്ക് കൈമാറി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും അതിനായി നടത്തുന്ന ശ്രമങ്ങളും ഇരുവരും ചർച്ചചെയ്തു. സ്വീകരണച്ചടങ്ങിൽ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഇന്ത്യയിലെ സൗദി അംബാസഡർ സാലിഹ് അൽഹുസൈനി, ഇന്ത്യയുടെ ഭാഗത്തുനിന്ന് മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. ശിൽപക് അംബോലെ എന്നിവരും പങ്കെടുത്തു.
ത്രിദിന പര്യടനപരിപാടിയുമായി ശനിയാഴ്ച സൗദി അറേബ്യയിലെത്തിയ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കർ റിയാദിലെ വിവിധ പരിപാടികൾക്കും ഔദ്യോഗിക കൂടിക്കാഴ്ചകൾക്കുംശേഷം ഞായറാഴ്ച വൈകീട്ടാണ് ജിദ്ദയിലെത്തിയത്. മന്ത്രിയെന്ന നിലയിൽ തന്റെ ആദ്യ സൗദി അറേബ്യൻ സന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ മന്ത്രി ഇന്ത്യയിലേക്കു മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

