Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി മ​ന്ത്രി​സ​ഭ​യി​ൽ...

സൗദി മ​ന്ത്രി​സ​ഭ​യി​ൽ അ​ഴി​ച്ചു​പ​ണി

text_fields
bookmark_border
സൗദി മ​ന്ത്രി​സ​ഭ​യി​ൽ അ​ഴി​ച്ചു​പ​ണി
cancel
camera_alt

ഡോ. ​തൗ​ഫീ​ഖ് അ​ൽ​റ​ബീ​അ, ഫ​ഹ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ

അ​ബ്​​ദു​റ​ഹ്​​മാ​ൻ തു​റ​ക്ക​ൽ

ജി​ദ്ദ: ആ​രോ​ഗ്യ മ​ന്ത്രി​യാ​യി​രു​ന്ന ഡോ. ​തൗ​ഫീ​ഖ് അ​ൽ​റ​ബീ​അ​യെ ഹ​ജ്ജ്-​ഉം​റ മ​ന്ത്രി​യാ​യി നി​യ​മി​ച്ചു​ള്ള സ​ൽ​മാ​ൻ രാ​ജാ​വി​െൻറ ഉ​ത്ത​ര​വി​റ​ങ്ങി. പു​തി​യ ആ​രോ​ഗ്യ മ​ന്ത്രി​യാ​യി നി​യ​മി​ത​നാ​യി​രി​ക്കു​ന്ന​ത്​ ഫ​ഹ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ജ​ലാ​ജി​ലി​നെ​യാ​ണ്.

തി​ക​ഞ്ഞ ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ​യാ​ണ്​ ഡോ. ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ പ​ടി​യി​റ​ങ്ങു​ന്ന​ത്. അ​ഞ്ച​ര വ​ർ​ഷം ആ​രോ​ഗ്യ മ​ന്ത്രി​യാ​യി നി​സ്​​തു​ല സേ​വ​ന​ത്തി​ലേ​ർ​പ്പെ​ട്ട ശേ​ഷ​മാ​ണ്​​ഹ​ജ്ജ്-​ഉം​റ മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​ൽ​ക്കാ​ൻ പോ​കു​ന്ന​ത്. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യാ​ണ്​ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. കോ​വി​ഡ്​ സ​മ​യ​ത്ത്​ മ​ന്ത്രി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ചെ​യ്​​ത മ​ഹ​ത്താ​യ സേ​വ​ന​ങ്ങ​ൾ ആ​ളു​ക​ൾ​ക്കി​ട​യി​ൽ പ്ര​ശം​സ​യു​ടെ ത​രം​ഗ​ങ്ങ​ൾ തീ​ർ​ത്തി​രു​ന്നു. ആ​ഗോ​ള വി​ജ​യ​വും പ്ര​ശം​സ​ക​ളും നേ​ടാ​നും സാ​ധി​ച്ചു.

പു​തി​യ ആ​രോ​ഗ്യ മ​ന്ത്രി ഫ​ഹ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ജ​ലാ​ജി​ലി 2016 മു​ത​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ആ​സൂ​ത്ര​ണ, വി​ക​സ​ന സ​ഹ​മ​ന്ത്രി​യാ​ണ്. നി​ര​വ​ധി ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ളും പ​രി​ച​യ​വും പു​തു​താ​യി നി​യോ​ഗി​ച്ച ആ​രോ​ഗ്യ മ​ന്ത്രി​ക്കു​ണ്ട്. നി​ര​വ​ധി കൗ​ൺ​സി​ലു​ക​ളി​ലും ക​മ്മി​റ്റി​ക​ളി​ലും അം​ഗ​വു​മാ​ണ്.

ആ​രോ​ഗ്യ മേ​ഖ​ല​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി​യും അ​ഭി​ന​ന്ദ​വും നേ​ർ​ന്നു​കൊ​ണ്ടാ​ണ്​ ഡോ. ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ മ​ന്ത്രാ​ല​യ​ത്തി​െൻറ പ​ടി​യി​റ​ങ്ങി പു​തി​യ ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ന്ന​ത്​. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്നു​വെ​ന്ന്​ മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ച​ര വ​ർ​ഷം നി​ങ്ങ​ളോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​തി​ൽ ഞാ​ൻ സ​ന്തു​ഷ്​​ട​നാ​ണ്. നി​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​രു​പാ​ട്​ ഞാ​ൻ പ​ഠി​ച്ചു. സൗ​ദി ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ആ​ധു​നി​ക ലോ​​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ​ക​ർ​ച്ച​വ്യാ​ധി​യെ പൂ​ർ​ണ​ത​യോ​ടെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​യും മ​റി​ക​ട​ക്കാ​ൻ നി​ങ്ങ​ൾ​ക്ക്​ ക​ഴി​ഞ്ഞു. നി​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ഡോ. ​റ​ബീ​അ പ​റ​ഞ്ഞു. 2011ൽ ​വാ​ണി​ജ്യ മ​ന്ത്രി​യാ​യാ​ണ്​ തു​ട​ക്കം. പി​ന്നീ​ട് ​2016ൽ ​ആ​രോ​ഗ്യ മ​ന്ത്രി​യാ​യി അ​ഞ്ച​ര വ​ർ​ഷം സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു. ഹ​ജ്ജ്​-​ഉം​റ മ​ന്ത്രി​യാ​യി നി​യ​മി​ത​നാ​യ​തി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​ന്​ ഡോ. ​റ​ബീ​അ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi cabinet
News Summary - The Saudi cabinet has been reformed
Next Story