Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദി​ലെ ഖ​സ​ർ അ​ൽ...

റി​യാ​ദി​ലെ ഖ​സ​ർ അ​ൽ ഹു​ക്മി​ൽ ‘സാ​മ​ർ’ ക​ലാ​വി​രു​ന്ന്

text_fields
bookmark_border
റി​യാ​ദി​ലെ ഖ​സ​ർ അ​ൽ ഹു​ക്മി​ൽ ‘സാ​മ​ർ’ ക​ലാ​വി​രു​ന്ന്
cancel
camera_alt

റി​യാ​ദി​ലെ ഖ​സ​ർ അ​ൽ ഹു​ക്മി​ൽ ആ​രം​ഭി​ച്ച ‘സാ​മ​ർ’ ക​ലാ​വി​രു​ന്ന്

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​െൻറ പെ​രു​മ വി​ളി​ച്ചോ​തി റി​യാ​ദി​ലെ ഖ​സ​ർ അ​ൽ ഹു​ക്മി​ലു​ള്ള സാ​ഹ​ത്ത് അ​ൽ അ​ദ്​​ലി​ൽ ‘ഫ​ൻ അ​ൽ സാ​മ​ർ, അ​ൽ മു​ഹാ​വ​റ’ പ​രി​പാ​ടി​ക്ക് ഉ​ജ്ജ്വ​ല തു​ട​ക്കം.

രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ​ര​മ്പ​രാ​ഗ​ത പ്ര​ക​ട​ന ക​ല​ക​ളി​ലൊ​ന്നാ​യ ‘സാ​മ​ർ’ അ​ടു​ത്ത​റി​യാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന ഈ ​സാം​സ്കാ​രി​ക വി​രു​ന്ന് മേ​യ് ര​ണ്ട്​ വ​രെ നീ​ളും.60-​ഓ​ളം പ്ര​ഗ​ത്ഭ​രാ​യ ക​ലാ​കാ​ര​ന്മാ​രാ​ണ് ഈ ​പൈ​തൃ​ക പ​രി​പാ​ടി​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

സൗ​ദി അ​റേ​ബ്യ​യു​ടെ നാ​ടോ​ടി ക​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും, പു​തു​ത​ല​മു​റ​ക്ക് ത​ങ്ങ​ളു​ടെ വേ​രു​ക​ളു​മാ​യു​ള്ള ബ​ന്ധം ആ​ഴ​ത്തി​ലാ​ക്കാ​നു​മു​ള്ള ല​ക്ഷ്യ​ത്തോ​ടെ ‘തി​യ​റ്റ​ർ ആ​ൻ​ഡ് പെ​ർ​ഫോ​മി​ങ്​ ആ​ർ​ട്സ് ക​മീ​ഷ​ൻ’ ആ​ണ് ഈ ​സം​രം​ഭം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​മു​ഖ ക​വി​ക​ളു​ടെ​യും പ്ര​ക​ട​ന​ക്കാ​രു​ടെ​യും സാ​ന്നി​ധ്യം ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. പ​ഴ​മ​യു​ടെ ത​നി​മ ഒ​ട്ടും ചോ​രാ​തെ ഒ​രു​ക്കി​യ വേ​ദി​ക​ളി​ൽ ന​ട​ന്ന സാ​മ​ർ പ്ര​ക​ട​ന​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. സൗ​ദി​യു​ടെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളു​ടെ വി​വി​ധ ഭാ​വ​ങ്ങ​ളും ച​ല​ന​ങ്ങ​ളും നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ച്ചു.

ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി, പൈ​തൃ​ക ക​ല​ക​ളു​ടെ ഗ​രി​മ വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു. സൗ​ദി അ​റേ​ബ്യ​യു​ടെ സാം​സ്കാ​രി​ക മേ​ഖ​ല​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി ക​മീ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്. രാ​ജ്യ​ത്തി​െൻറ സാം​സ്കാ​രി​ക വ​ള​ർ​ച്ച​ക്കും ക​ലാ​രം​ഗ​ത്തെ വി​ക​സ​ന​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന ‘സൗ​ദി വി​ഷ​ൻ 2030’െൻ​റ ല​ക്ഷ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ് ഇ​ത്ത​രം പൈ​തൃ​ക പ​രി​പാ​ടി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhgulfsaudiarabia
News Summary - The 'Samar' art gallery at Qasr Al Hukm in Riyadh
Next Story