റോയൽ ക്രിക്കറ്റ് ക്ലബ് പൊതുയോഗവും വാർഷികവും സംഘടിപ്പിച്ചു
text_fieldsറോയൽ ക്രിക്കറ്റ് ക്ലബ് കുടുംബസംഗമത്തിൽനിന്ന്
റിയാദ്: റോയൽ ക്രിക്കറ്റ് ക്ലബ് പൊതുയോഗവും കുടുംബസംഗമവും നടത്തി. റിയാദ് സുലൈ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ നാസർ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. ഷിയാസ് ഹസ്സൻ ഉദ്ഘാടനം ചെയ്തു. അഡ്മിൻ പാനൽ അംഗങ്ങളായ ഷാനവാസ്, അഫാസ്, മൻസൂർ, നൗഷാദ്, ജിതേഷ്, ഷറഫലി, ഷിനാസ്, വിഘ്നേശ് എന്നിവർ സംസാരിച്ചു. തുടർന്ന് റോയൽ ക്രിക്കറ്റ് ക്ലബിന്റെ 2022-23 സീസണിലെ മികച്ച താരങ്ങളായ മൻസൂർ, അഫാസ്, ജിതേഷ്, ഷിനാസ്, ബാസിൽ, അലി, വി.കെ. നൗഷാദ്, റൂഹുൽ അമീൻ, നിസാർ, ഷാനവാസ്, പ്രസൂൺ, ഷഫീഖ്, ദിൽറാഷ്, അസീബ്, നസീം, ആദിൽ, നിസാം, നിയാസ്, ഷറഫലി എന്നിവരെ യോഗത്തിൽ ആദരിച്ചു. റോയൽ ക്രിക്കറ്റ് ക്ലബിന്റെ മുതിർന്ന താരങ്ങളായ നാസർ ചേലേമ്പ്ര, നൗഷാദ് ചേലേമ്പ്ര, ഷിയാസ് ഹസ്സൻ എന്നിവരെ ആദരിച്ചു.
നാസർ ചേലേമ്പ്ര (ടീം മാനേജർ), ഷാനവാസ് (അസി. മാനേജർ), ഷഫീഖ് പാറയിൽ (സെക്രട്ടറി), ഷിയാസ് ഹസ്സൻ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. കുടുംബസംഗമ കലാകായിക പരിപാടികൾക്ക് റോയലിന്റെ മുഴുവൻ അംഗങ്ങളും കുടുംബങ്ങളും നേതൃത്വം നൽകി. യോഗത്തിൽ ഷഫീഖ് പാറയിൽ സ്വാഗതവും വരുൺ കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

