കവർച്ചക്കാർ മലയാളിയുടെ കാലുകൾ അടിച്ചൊടിച്ചു
text_fieldsപരിക്കേറ്റ ബിനു
റിയാദ്: കവർച്ചക്കാരുടെ ആക്രമണത്തിൽ മലയാളിക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം പട്ടം സ്വദേശി ബിനുവാണ് (53) ആറുപേരടങ്ങിയ കവർച്ചക്കൂട്ടത്തിെൻറ ആക്രമണത്തിനിരയായത്. ജോലി കഴിഞ്ഞ് രാത്രി എട്ടോടെ ബത്ഹയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ബിനുവിനെ കവർച്ചക്കാർ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു. പിടിവലിക്കിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇരുകാലുകളും അടിച്ചൊടിച്ചു.
ശേഷം പഴ്സും മൊബൈൽ ഫോണും കവർന്നു. ബത്ഹ ശാര റെയിലിലെ മലയാളി റസ്റ്റാറൻറിന് പിന്നിൽ വെച്ചായിരുന്നു ആക്രമണം. ഇരുകാലിനും ഗുരുതര പരിക്കേറ്റ ബിനു പ്ലാസ്റ്ററിട്ട കാലുകളുമായി റൂമിൽ കഴിയുകയാണ്. ദൈനംദിന ആവശ്യങ്ങൾക്കുപോലും പരസഹായമില്ലാതായ ബിനു സുമനസ്സുകളുടെ സഹായം തേടുകയാണ്. വെൽഡിങ് ജോലിക്കാരനാണ്. ചികിത്സക്ക് നാട്ടിൽ പോകാൻ ഇന്ത്യൻ എംബസിയെ സമീപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

