Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകവർച്ചക്കാർ മലയാളിയുടെ...

കവർച്ചക്കാർ മലയാളിയുടെ കാലുകൾ അടിച്ചൊടിച്ചു; പഴ്സും മൊബൈൽ ഫോണും കവർന്നു

text_fields
bookmark_border
The robbers beat the legs of the Malayali
cancel
camera_alt

 ബിനു

റിയാദ്: കവർച്ചക്കാരുടെ ആക്രമണത്തിൽ മലയാളിക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം പട്ടം സ്വദേശി ബിനു (53) ആണ് ആറുപേരടങ്ങിയ കവർച്ചക്കൂട്ടത്തി​ന്റെ ആക്രമണത്തിന് ഇരയായത്. ജോലി കഴിഞ്ഞ് രാത്രി എ​ട്ടോടെ ബത്​ഹയിലെ താമസസ്ഥലത്തേക്ക്​ മടങ്ങുകയായിരുന്ന ബിനുവിനെ കവർച്ചക്കാർ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു.

പിടിവലിക്കിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇരുകാലുകളും അടിച്ചൊടിച്ചു. ശേഷം പഴ്സും മൊബൈൽ ഫോണും കവർന്നു. ബത്ഹ ശാര റെയിലിലെ മലയാളി റെസ്​റ്റാറൻറിന് പിന്നിൽ വെച്ചായിരുന്നു ആക്രമണം.

ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ ബിനു ചികിത്സ തേടി. പ്ലാസ്​റ്ററിട്ട കാലുകളുമായി റൂമിൽ കഴിയുകയാണ്​. ജോലിക്ക്​ പോകാൻ കഴിയുന്നില്ല. ദൈനംദിന ആവശ്യങ്ങൾക്ക്​ പോലും പരസഹായമില്ലാതായ ബിനു സുമനസ്സുകളുടെ സഹായം തേടുകയാണ്​. വെൽഡിങ്​ ജോലിക്കാരനാണ്​. ചികിത്സക്കായി നാട്ടിൽ പോകണമെന്ന്​ കരുതുകയാണ്​. ഇതിനായി ഇന്ത്യൻ എംബസിയെ സമീപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf
News Summary - The robbers beat the legs of the Malayali
Next Story