Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് സീസൺ...

റിയാദ് സീസൺ ആസ്വദിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു

text_fields
bookmark_border
റിയാദ് സീസൺ ആസ്വദിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു
cancel
camera_alt

റി​യാ​ദ്​ സീ​സ​ൺ ആ​ഘോ​ഷ​ത്തി‍െ​ൻ​റ കാ​ഴ്ച​ക​ൾ

റിറി​യാ​ദ്: ലോ​ക​പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രെ​യും അ​ത്യാ​ധു​നി​ക സാ​​​ങ്കേ​തി​ക​സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​നോ​ദ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങി​ലെ​ത്തി​ച്ച് ഒ​ക്ടോ​ബ​റി​ൽ കൊ​ടി​യേ​റി​യ റി​യാ​ദ് സീ​സ​ൺ ആ​ഘോ​ഷം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​വ​രു​ടെ എ​ണ്ണം ഒ​രു കോ​ടി ക​വി​ഞ്ഞു. കൃ​ത്യ​മാ​യ ക​ണ​ക്ക​നു​സ​രി​ച്ച് 125 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 1,10,00,845 പേ​രാ​ണ് വി​വി​ധ വേ​ദി​ക​ളി​ൽ അ​ര​ങ്ങേ​റി​യ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക്​ സാ​ക്ഷി​യാ​യ​ത്. റി​യാ​ദ്​ ന​ഗ​ര​വാ​സി​ക​ളാ​ണ്​ ഈ ​പ്രേ​ക്ഷ​ക​രി​ൽ കൂ​ടു​ത​ലും. രാ​ജ്യ​ത്തെ മ​റ്റു​ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ 16 ല​ക്ഷം പേ​രും വി​ദേ​ശ​ത്തു​നി​ന്ന്​ 10 ല​ക്ഷം പേ​രും എ​ത്തി. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് 22,532, ബ്രി​ട്ട​ൻ 20,014, ഫ്രാ​ൻ​സ് 8815, റ​ഷ്യ 8227, കാ​ന​ഡ 7332 എ​ന്നി​ങ്ങ​നെ​യാ​ണ്​ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ ക​ണ​ക്ക്. ലോ​ക​ത്തി​ന്റെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് ക​ലാ​കാ​ര​ന്മാ​രും സ​ന്ദ​ർ​ശ​ക​രും സീ​സ​ൺ ആ​സ്വ​ദി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


ബോ​ളി​വു​ഡ്​ താ​ര​ങ്ങ​ളാ​യ സ​ൽ​മാ​ൻ ഖാ​നും ശി​ൽ​പ ഷെ​ട്ടി​യു​മു​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഘ​മെ​ത്തി ഒ​രു​ക്കി​യ താ​ര​നി​ശ റി​യാ​ദ് സീ​സ​ൺ ആ​ഘോ​ഷ​ത്തി​ന്​ ഇ​ന്ത്യ​ൻ പൊ​ലി​മ ന​ൽ​കി. സൗ​ദി​യി​ലെ ഇ​ന്ത്യ​ക്കാ​രെ സീ​സ​ൺ ആ​ഘോ​ഷ​ത്തി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​ൻ ഇ​ത്​ കാ​ര​ണ​മാ​യി. 10 അ​ന്താ​രാ​ഷ്ട്ര എ​ക്സി​ബി​ഷ​നു​ക​ൾ, 350ല​ധി​കം തി​യ​റ്റ​ർ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, അ​ന്താ​രാ​ഷ്ട്ര വാ​ഹ​ന​പ്ര​ദ​ർ​ശ​ന​വും ലേ​ല​വും, നൂ​റു ക​ണ​ക്കി​ന് ഇ​ല​ക്ട്രോ​ണി​ക് ഗെ​യി​മു​ക​ളും ബ​ന്ധ​പ്പെ​ട്ട മ​ത്സ​ര​ങ്ങ​ളും, ലോ​ക​പ്ര​ശ​സ്ത ഭ​ക്ഷ​ണ ബ്രാ​ൻ​ഡു​ക​ളു​ടെ​യും ക​ഫേ​ക​ളു​ടെ​യും ഭ​ക്ഷ​ണ​ശാ​ല​ക​ൾ തു​ട​ങ്ങി എ​ല്ലാ പ്രാ​യ​ക്കാ​രു​ടെ​യും അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് പാ​ക​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു എ​ല്ലാ വേ​ദി​ക​ളും. ലോ​ക​പ്ര​ശ​സ്ത റാ​പ്പ​ർ പി​റ്റ്ബു​ളും അ​റ​ബ്​ സം​ഗീ​ത​ജ്ഞ​രാ​യ അ​മ​ർ ദി​യാ​ബും മു​ഹ​മ്മ​ദ് അ​ബ്ദു​വും നാ​ൻ​സി അ​ജ​റാ​മും അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത രാ​വു​ക​ൾ ആ​സ്വാ​ദ​ക​ർ​ക്ക് മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​ത്.

റി​യാ​ദ് സി​റ്റി ബോ​ളീ​വാ​ർ​ഡ്, ഒ​യാ​സീ​സ്, ദ ​ഗ്രേ​വ്സ്, റി​യാ​ദ് വി​ന്‍റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ്, റി​യാ​ദ് ഫ്ര​ന്‍റ്​ തു​ട​ങ്ങി​യ വേ​ദ​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രും പ്രേ​ക്ഷ​ക​രു​മെ​ത്തി​യ​ത്. ഇ​തി​ൽ​ത​ന്നെ ബോ​ളീ​വാ​ർ​ഡ്​ സി​റ്റി​യി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ട്ട​തും. ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി ഇ​വി​ടെ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​മാ​ണ്. കോ​വി​ഡി​ന്റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം വ​ർ​ഷാ​രം​ഭ​ത്തി​ൽ ചെ​റു​താ​യൊ​ന്ന് ഭ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കി ആ​ഴ്ച​ക​ൾ​ക്ക​കം​ത​ന്നെ വൈ​റ​സി​നെ വ​രു​തി​യി​ലാ​ക്കി​യ​തി​നാ​ൽ സീ​സ​ൺ ആ​ഘോ​ഷ​ത്തെ അ​ത്ര കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല. 14 വേ​ദി​ക​ളി​ലാ​യി 54 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്‌​തൃ​തി​യി​ൽ 7500 പ​രി​പാ​ടി​ക​ളാ​ണ് ഈ ​സീ​സ​ണി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ൾ​ക്കും ന​ട​ത്തി​പ്പി​നു​മാ​യി 1255 ക​മ്പ​നി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​ന്ന​ര ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ല​വ​സ​രം ന​ൽ​കി​യ​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh season Celebrationenjoyed more than one crore people
News Summary - Riyadh Season Celebration was enjoyed by over one crore people
Next Story