Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെ​ങ്ക​ട​ലി​െൻറ...

ചെ​ങ്ക​ട​ലി​െൻറ ച​രി​ത്ര​ഗാ​ഥ​യു​മാ​യി ജി​ദ്ദ​യി​ലെ ‘റെ​ഡ് സീ ​മ്യൂ​സി​യം’

text_fields
bookmark_border
ചെ​ങ്ക​ട​ലി​െൻറ ച​രി​ത്ര​ഗാ​ഥ​യു​മാ​യി ജി​ദ്ദ​യി​ലെ ‘റെ​ഡ് സീ ​മ്യൂ​സി​യം’
cancel
camera_alt

ജി​ദ്ദ​യി​ലെ റെ​ഡ് സീ ​മ്യൂ​സി​യം

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം വി​ഷ​ൻ 2030-​െൻ​റ ഭാ​ഗ​മാ​യി ജി​ദ്ദ​യി​ലെ ച​രി​ത്ര​ന​ഗ​ര​മാ​യ അ​ൽ​ബ​ല​ദി​ൽ ഒ​രു​ക്കി​യ ‘റെ​ഡ് സീ ​മ്യൂ​സി​യം’ ആ​ഗോ​ള സ​ഞ്ചാ​രി​ക​ളു​ടെ​യും ച​രി​ത്ര​പ്രേ​മി​ക​ളു​ടെ​യും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു. യു​നെ​സ്കോ പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച അ​ൽ​ബ​ല​ദി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ‘ബാ​ബ് അ​ൽ​ബ​ന്ത്’ കെ​ട്ടി​ട​ത്തി​ലാ​ണ് ഈ ​വി​ജ്ഞാ​ന വി​രു​ന്ന് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് സ​മു​ദ്ര​മാ​ർ​ഗം എ​ത്തു​ന്ന തീ​ർ​ത്ഥാ​ട​ക​ർ​ക്ക് പു​ണ്യ​ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​മാ​യി​രു​ന്നു ഈ ​കെ​ട്ടി​ടം എ​ന്ന​ത് മ്യൂ​സി​യ​ത്തി​െൻറ പ്രാ​ധാ​ന്യം വ​ർ​ദ്ധി​പ്പി​ക്കു​ന്നു.

മ്യൂ​സി​യ​ത്തി​ന​ക​ത്തു​ള്ള 400 കി​ലോ തൂ​ക്ക​മു​ള്ള പു​രാ​ത​ന ഇ​രു​മ്പ് ന​ങ്കൂ​ര​ത്തി​െൻറ അ​വ​ശി​ഷ്​​ട​ങ്ങ​ൾ,

ചെ​ങ്ക​ട​ലി​െൻറ സാം​സ്കാ​രി​ക പൈ​തൃ​കം, സു​ദീ​ർ​ഘ​മാ​യ നാ​വി​ക ച​രി​ത്രം, ഭൗ​മ​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി 23 ഗാ​ല​റി​ക​ളി​ലാ​യാ​ണ് പ്ര​ദ​ർ​ശ​നം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും ക​ലാ​പ​ര​മാ​യ രൂ​പ​ക​ൽ​പ്പ​ന​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ചെ​ങ്ക​ട​ലി​െൻറ ച​രി​ത്രം ഇ​വി​ടെ പു​ന​ർ​ജ​നി​ക്കു​ന്നു.

അ​മൂ​ല്യ​മാ​യ ശേ​ഖ​ര​ങ്ങ​ൾ

18-ാം നൂ​റ്റാ​ണ്ടി​ൽ ഉം​ലൂ​ജ് തീ​ര​ത്ത് ത​ക​ർ​ന്ന ക​പ്പ​ലി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ചൈ​നീ​സ് പോ​ർ​സ​ലൈ​ൻ പാ​ത്ര​ങ്ങ​ൾ, പു​രാ​ത​ന നാ​വി​ക​ർ ദി​ശ ക​ണ്ടെ​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മാ​പ്പു​ക​ൾ, ആ​സ്ട്രോ​ലേ​ബു​ക​ൾ എ​ന്നി​വ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​സ്മ​യ​ക​ര​മാ​യ കാ​ഴ്ച​യാ​ണ്. കൂ​ടാ​തെ, പു​രാ​ത​ന ആ​ഭ​ര​ണ​ങ്ങ​ൾ, ചെ​ങ്ക​ട​ലി​ലെ പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ​യും അ​പൂ​ർ​വ ക​ട​ൽ​ജീ​വി​ക​ളു​ടെ​യും മാ​തൃ​ക​ക​ൾ, ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ന​ത്തി​െൻറ ച​രി​ത്രം വി​ളി​ച്ചോ​തു​ന്ന പ​ഴ​യ​കാ​ല ചി​ത്ര​ങ്ങ​ൾ, കൈ​യ്യെ​ഴു​ത്തു​പ്ര​തി​ക​ൾ എ​ന്നി​വ​യും ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. സ​മു​ദ്ര വ്യാ​പാ​രം, തീ​ർ​ത്ഥാ​ട​ന യാ​ത്ര​ക​ൾ, സ​വി​ശേ​ഷ​മാ​യ ജൈ​വ​വൈ​വി​ധ്യം എ​ന്നി​ങ്ങ​നെ ഏ​ഴ് വ്യ​ത്യ​സ്ത പ്ര​മേ​യ​ങ്ങ​ളി​ലാ​യാ​ണ് ഗാ​ല​റി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ്യൂ​സി​യ​ത്തി​െൻറ താ​ഴ​ത്തെ നി​ല​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള 400 കി​ലോ തൂ​ക്ക​മു​ള്ള പു​രാ​ത​ന ഇ​രു​മ്പ് ന​ങ്കൂ​രം ഈ ​മേ​ഖ​ല​യി​ലെ നാ​വി​ക ക​രു​ത്തി​െൻറ പ്ര​തീ​ക​മാ​യി നി​ല​കൊ​ള്ളു​ന്നു.

നി​ല​വി​ൽ മ്യൂ​സി​യ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ‘സ​ങ്ക​ൻ ട്ര​ഷേ​ഴ്സ്’ എ​ന്ന പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​വ്യ​മാ​യ അ​നു​ഭ​വ​മാ​ണ് ന​ൽ​കു​ന്ന​ത്. ചെ​ങ്ക​ട​ലി​െൻറ ആ​ഴ​ങ്ങ​ളി​ൽ ഒ​ളി​ഞ്ഞു​കി​ട​ന്നി​രു​ന്ന പു​രാ​ത​ന നാ​ണ​യ​ങ്ങ​ളും മ​ൺ​പാ​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ച​രി​ത്ര​ശേ​ഖ​ര​ങ്ങ​ൾ മേ​യ് 29 വ​രെ ഇ​വി​ടെ കാ​ണാ​ൻ സാ​ധി​ക്കും. വെ​റു​മൊ​രു മ്യൂ​സി​യം എ​ന്ന​തി​ലു​പ​രി, സ​മ​കാ​ലി​ക സൗ​ദി ക​ലാ​കാ​ര​ന്മാ​രു​ടെ ഇ​ൻ​സ്​​റ്റ​ലേ​ഷ​നു​ക​ളും ഡി​ജി​റ്റ​ൽ സ്ക്രീ​നു​ക​ളും പാ​ര​മ്പ​ര്യ ക​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളും ഇ​തി​െൻറ ഭാ​ഗ​മാ​ണ്. ജി​ദ്ദ​യു​ടെ സാം​സ്കാ​രി​ക-​വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വ​ലി​യൊ​രു വി​പ്ല​വ​മാ​യി മാ​റു​ക​യാ​ണ് ഈ ​റെ​ഡ് സീ ​മ്യൂ​സി​യം.

സ​ന്ദ​ർ​ശ​ന വി​വ​ര​ങ്ങ​ൾ

സ​മ​യം: രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ (തി​ങ്ക​ൾ ഒ​ഴി​കെ). പ്ര​ത്യേ​കം പ​രി​ശീ​ല​നം നേ​ടി​യ ഗൈ​ഡു​ക​ളു​ടെ സേ​വ​നം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:historyRed SeaJeddahmuseums
News Summary - The Red Sea Museum in Jeddah with the history of the Red Sea
Next Story