Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ര​വാ​ച​ക മൂ​ല്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ക​ൽ​ച്ച​യാ​ണ് വൃ​ദ്ധ​സ​ദ​ന​ങ്ങ​ളു​ടെ വ​ർ​ധ​ന​വി​ന് കാ​ര​ണം- ഡോ. ​പി.​എം.​എ. വ​ഹാ​ബ്

text_fields
bookmark_border
പ്ര​വാ​ച​ക മൂ​ല്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ക​ൽ​ച്ച​യാ​ണ് വൃ​ദ്ധ​സ​ദ​ന​ങ്ങ​ളു​ടെ വ​ർ​ധ​ന​വി​ന് കാ​ര​ണം- ഡോ. ​പി.​എം.​എ. വ​ഹാ​ബ്
cancel

ജി​ദ്ദ: സ്വ​ന്തം മ​ക്ക​ളാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന വൃ​ദ്ധ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന​തി​നും പ്ര​വാ​ച​ക മൂ​ല്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​മൂ​ഹ​ത്തി​ന്റെ അ​ക​ൽ​ച്ച​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് ഡോ. ​പി.​എം.​എ. വ​ഹാ​ബ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​പ്പാ​നി​ൽ ഏ​കാ​ന്ത​ത​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ 'കൊ​ഡോ​കു​ഷി' എ​ന്ന പ്ര​തി​ഭാ​സം പ​രാ​മ​ർ​ശി​ച്ച അ​ദ്ദേ​ഹം, സ്വ​ന്തം വീ​ടു​ക​ളി​ൽ ഏ​കാ​ന്ത​ത അ​നു​ഭ​വി​ച്ച് 76,000ത്തി​ല​ധി​കം വ​യോ​ധി​ക​ർ മ​ര​ണ​പ്പെ​ട്ട​താ​യി വി​ശ​ദീ​ക​രി​ച്ചു. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച പൊ​തു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

കു​ട്ടി​ക​ളി​ൽ ധാ​ർ​മി​ക ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ൽ ര​ക്ഷി​താ​ക്ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ത​ബോ​ധ​മി​ല്ലാ​തെ വ​ള​രു​ന്ന കു​ട്ടി​ക​ൾ ഭാ​വി​യി​ൽ സ​മൂ​ഹ​ത്തി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നി​ട​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ത​ൻ​സീ​ർ സ്വ​ലാ​ഹി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജീ​വി​ത​ത്തി​ൽ സു​ഖ​ങ്ങ​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും ല​ഭി​ക്കു​മ്പോ​ൾ അ​വ​യി​ൽ മ​തി​മ​റ​ക്കാ​തെ സ്ര​ഷ്ടാ​വി​നോ​ട് ന​ന്ദി പ്ര​ക​ടി​പ്പി​ച്ച് ജീ​വി​ക്കാ​നാ​ണ് ഓ​രോ വി​ശ്വാ​സി​യും ഏ​റെ ജാ​ഗ്ര​ത കാ​ണി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​പ്ര​സി​ഡ​ന്റ് അ​ബ്ബാ​സ് ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് സ്വാ​ഗ​ത​വും ശി​ഹാ​ബ് സ​ല​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The reason for the increase in old age homes is the deviation from traditional values
Next Story