ഖുർആൻ എല്ലാവർക്കും വഴികാട്ടി, ആഴത്തിൽ പഠിക്കണം -ഉമർ സഖാഫി
text_fieldsഐ.സി.എഫ് റിയാദ് ട്യൂണപ് സംഗമത്തിൽ നാഷനൽ തസ്കിയ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാട് സംസാരിക്കുന്നു
റിയാദ്: ഖുർആൻ എല്ലാ മനുഷ്യർക്കും മാർഗദർശനം നൽകുന്ന ഗ്രന്ഥമാണെന്നും ഖുർആന്റെ ആഴത്തിലുള്ള പഠനം ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) നാഷനൽ തസ്കിയ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാട് പറഞ്ഞു. ഐ.സി.എഫ് റിയാദ് റീജനൽ സംഘടിപ്പിച്ച ട്യൂണപ് പരിപാടിയിൽ ‘പ്രവർത്തകന്റെ മാർഗരേഖ’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റീജനൽ സംഘടന സെക്രട്ടറി അബ്ദുൽ ലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ ചാപ്റ്റർ ജനറൽ സെക്രട്ടറി ശരീഫ് മണ്ണൂർ ഉദ്ഘാടനം ചെയ്തു. ‘ഐ.സി.എഫ് ഘടന’ എന്ന വിഷയത്തിൽ റിയാദ് റീജനൽ വിമൻ എംപവർമെന്റ് സെക്രട്ടറി ജാബിറലി പത്തനാപുരം ക്ലാസെടുത്തു. പ്രവാസി വായന കാമ്പയിൻ 2025ൽ ഇന്റർനാഷനൽ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടോപ് ടെൻ ബഹുമതി നേടിയ സഹാഫ യൂനിറ്റിനുള്ള ഉപഹാരം ഐ.സി.എഫ് നാഷനൽ നോളജ് സെക്രട്ടറി അഷ്റഫ് കൈമാറി.
റിയാദ് ഐ.സി.എഫ് ദാഇ ശാഹിദ് അഹ്സനി പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം സ്വാഗതം പറഞ്ഞു. അബ്ദുൽ മജീദ് താനാളൂർ, അബ്ദുൽ ലത്തീഫ് മാനിപുരം, അബ്ദുറഹ്മാൻ സഖാഫി ബദിയ, ബഷീർ മിസ്ബാഹി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

