സാധാരണക്കാരായ പ്രവാസികൾക്ക് എന്ത് ഗുണമെന്ന ചോദ്യം ബാക്കി
text_fieldsദമ്മാം: ലോക കേരളസഭയുടെ മൂന്നാം സമ്മേളനം ശനിയാഴ്ച വൈകീട്ടോടെ അവസാനിക്കാനിരിക്കെ, മുമ്പ് രണ്ട് സമ്മേളനകാലത്തും ഉയർന്ന ചോദ്യം ഇത്തവണയും ബാക്കിയാവുന്നു. സാധാരണക്കാരായ പ്രവാസികൾക്ക് ഇതുകൊണ്ട് എന്തു ഗുണം ലഭിക്കുന്നു. ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണിത്. 56 രാജ്യങ്ങളിൽനിന്നും 20 സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രവാസി പ്രതിനിധികളാണ് ഇത്തവണ സംഗമിക്കുന്നത്. സൗദി അറേബ്യയിൽനിന്ന് 30ഓളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. സാധാരണഗതിയിൽ വിവിധ സംഘടനകളുടെ പ്രതിനിധികളാണ് ലോക കേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതെങ്കിലും നിലവിൽ അധികാരത്തിലുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരുമായി വ്യക്തിബന്ധമുള്ളവരും കയറിപ്പറ്റിയതായി പരാതിയുണ്ട്. തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്താണെന്ന ചോദ്യമാണ് മറ്റൊന്ന്. സമൂഹ മാധ്യമങ്ങളിൽ ലോക കേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആശംസകൾ നേർന്നുള്ള പോസ്റ്റുകളുടെ പ്രളയമായിരുന്നു കഴിഞ്ഞ ദിവസം വരെ. മൂന്നു ദിവസം കേരളത്തിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന, കോടികൾ പൊടിയുന്ന മാമാങ്കത്തിൽ പങ്കെടുത്ത് മടങ്ങാം എന്നതിനപ്പുറത്ത് സാധാരണ പ്രവാസി പ്രശ്നങ്ങളുടെ പരിഹാരത്തിനായി ഇവർക്ക് എന്തു ചെയ്യാൻ കഴിയും എന്ന ചോദ്യം ശക്തമാണ്. നാലുവർഷം പിന്നിട്ട ലോക കേരളസഭ ഇക്കാലത്തിനുള്ളിൽ എന്തു ചെയ്തു എന്ന് ചോദിക്കുകയാണ് സാധാരണ പ്രവാസികൾ. കഴിഞ്ഞ കോവിഡ് കാലത്ത് ലോകത്തുടനീളം സേവന പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു എന്ന മറുപടിയാണ് ഇതിൽ അംഗമായ ഒരാൾ പറഞ്ഞത്.
ലോക കേരളസഭ ഇല്ലാതിരുന്ന കാലത്തും ഇത്തരം സന്നദ്ധ പ്രവർത്തനങ്ങളിൽ ഗൾഫിലെ സംഘടനകൾ ഒന്നിച്ചുനിന്നിട്ടുണ്ട്. സൗദിയിൽ തൊഴിലാളിയനുകൂലമായ നിലപാടുകൾ പലതും നിലവിൽ വന്നുവെങ്കിലും പ്രവാസം തുടങ്ങിയ കാലം മുതൽ നാടുമായി ബന്ധപ്പെട്ട് അവരനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഇന്നും പരിഹാരമായിട്ടില്ല. സീസണുകൾക്കനുസരിച്ച് വിമാനക്കമ്പനികൾ നടത്തുന്ന കൊള്ളയും പ്രവാസികളുടെ പുനരധിവാസവും ഗൾഫിൽ ആവശ്യമായ നിയമ സഹായവുമൊക്കെ ഇന്നും അങ്ങനെതന്നെ തുടരുന്നു. മാറിമാറി വരുന്ന സർക്കാറുകൾ പ്രതീക്ഷകൾ കൊടുത്ത് കൊതിപ്പിക്കുന്നതിനപ്പുറത്ത് ശാശ്വതമായ ഒരു പരിഹാരവും ഇന്നും നിർദേശിക്കപ്പെട്ടിട്ടില്ല. നോർക്ക സംവിധാനങ്ങൾ മലയാളി പ്രവാസികൾക്ക് ചെറിയ ആശ്വാസമാകുന്നുണ്ടെങ്കിലും ഇതിന്റെ ഗുണഫലങ്ങൾ താഴേക്കിടയിലുള്ള പ്രവാസികൾക്കിടയിലേക്ക് ഇനിയും എത്തിയിട്ടില്ല. ആദ്യ ലോക കേരളസഭ എട്ടു കോടി രൂപയാണ് പൊടിച്ചത്. ഇത്തവണ ചെലവ് അതിനേക്കാൾ അധികമാകാനാണ് സാധ്യത. ഇത്തരം സമ്മേളനങ്ങൾ ക്രിയാത്മകമാവുകയും ആത്മാർഥമായ ശ്രമങ്ങളും ഉണ്ടായാൽ രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെ നട്ടെല്ലായ പ്രവാസികൾക്ക് മാന്യമായ പുനരധിവാസ സംവിധാനങ്ങൾ ഉണ്ടാക്കാൻ അധികാരികൾക്ക് കഴി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

