ഖസീം പ്രവാസിസംഘം അയൂനുൽ ജുവ സമ്മേളനം സമാപിച്ചു
text_fieldsമനോജ് നടരാജൻ (പ്രസി), നൗഷാദ് കരുനാഗപ്പള്ളി (സെക്ര), അസീം അഞ്ചൽ (ട്രഷ)
ബുറൈദ: ഖസീം പ്രവാസി സംഘത്തിന്റെ ഏഴാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി അയൂനുൽ ജുവ യൂനിറ്റ് സമ്മേളനം നടന്നു. അയൂനുൽ ജുവ എ.കെ.ജി നഗറിൽ നടന്ന സമ്മേളനം കേന്ദ്ര രക്ഷാധികാരിസമിതി അംഗവും കേന്ദ്ര കമ്മിറ്റി ട്രഷററുമായ ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു. മനോജ് കായംകുളം അധ്യക്ഷത വഹിച്ചു.
വത്സരാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നിസാർ കോഴിക്കോട് രക്തസാക്ഷി പ്രമേയവും അസീം അഞ്ചൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം ഫിറോസ് പത്തനാപുരം സംസാരിച്ചു. യൂനിറ്റ് ഭാരവാഹികളായി മനോജ് നടരാജൻ (പ്രസി), നൗഷാദ് കരുനാഗപ്പള്ളി (സെക്ര), അസീം അഞ്ചൽ (ട്രഷ), അൻഷാദ് (വൈസ് പ്രസി), നിസാർ കോഴിക്കോട് (ജോ. സെക്ര), റഹീം (ജീവകാരുണ്യ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. അൻഷാദ് സ്വാഗതവും നിസാർ കോഴിക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

