പൊതു നിക്ഷേപ നിധിയും നല്ല പ്രകടനം തുടരുന്നു –ഗവർണർ
text_fieldsയാസർ അൽ റുമയാൻ
ജിദ്ദ: കോവിഡിെൻറ വെല്ലുവിളികൾക്കിടയിലും പൊതു നിക്ഷേപ നിധി (പബ്ലിക് ഇൻവെസ്റ്റ് ഫണ്ട് - പി.എഫ്.ഐ) അതിെൻറ പ്രകടനം നിലനിർത്തിയതായി ഗവർണർ യാസർ അൽ റുമയാൻ പറഞ്ഞു. മാനേജ്മെൻറിനു കീഴിെല ആസ്തി ഈ വർഷം മൂന്നാം പാദ അവസാനത്തോടെ ലക്ഷ്യത്തേക്കാൾ 180 ശതകോടി റിയാലിലെത്തി. റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ, റീസൈക്ലിങ്, ക്ലീൻ എനർജി തുടങ്ങി നിരവധി തന്ത്രപ്രധാന മേഖലകളിൽ 2016 മുതൽ 47 കമ്പനികൾ സ്ഥാപിതമായി. 2017 മുതൽ 2021 രണ്ടാം പാദത്തിെൻറ അവസാനം വരെ നേരിട്ടും അല്ലാതെയും നാലു ലക്ഷം തൊഴിലവസരം സൃഷ്ടിക്കുന്നതിന് പി.എഫ്.ഐ സംഭാവന നൽകിയതായി അൽ റുമയാൻ പറഞ്ഞു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിലുള്ള ഫണ്ട് 2025ഓടെ അതിെൻറ ആസ്തി 4000 കോടി റിയാലായി ഉയർത്തി ലക്ഷ്യങ്ങൾ കൈവരിക്കുന്നത് തുടരും.
ഫണ്ടിെൻറയും അതിെൻറ അനുബന്ധ സ്ഥാപനങ്ങളുടെയും വിഹിതം 70 ശതമാനമായി ഉയർത്തുകയും പ്രാദേശിക വിപണിയിൽ നേരിട്ടും അല്ലാതെയും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യും. പൊതു നിക്ഷേപ ഫണ്ടിെൻറ മൂലധനം പുതിയ നിക്ഷേപങ്ങളിലൂടെ പുനരുപയോഗം ചെയ്യുന്നത് ദീർഘകാല നിക്ഷേപ തന്ത്രത്തെ ശക്തിപ്പെടുത്തുന്നതിന് സംഭാവന ചെയ്യും. രാജ്യത്ത് മൂലധന വിപണി വികസിപ്പിക്കാനും പുതിയ നിക്ഷേപകരെ ആകർഷിക്കാനും ഇതു സഹായിക്കുമെന്നും അൽ റുമയാൻ ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയെ ശാക്തീകരിക്കാനും തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാനും സംഭാവന നൽകുന്ന 13 മേഖലകളുമായി ഇടപെടുന്നതിൽ പി.എഫ്.ഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 2025 അവസാനത്തോടെ പ്രാദേശികമായി 1000 കോടി റിയാൽവരെ പുതിയ പദ്ധതികളിലേക്ക് പമ്പ് ചെയ്യാൻ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് പ്രവർത്തിക്കും. ലോകെത്ത ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ പരമാധികാര സാമ്പത്തിക ഫണ്ടുകളിലൊന്നാണ് പി.എഫ്.ഐ. രാജ്യത്തിെൻറ പരിവർത്തന പദ്ധതിയായ 'വിഷൻ 2030'െൻറ മൂലക്കല്ലാണ് ഇതെന്നും പി.എഫ്.ഐ ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

