Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'തെരഞ്ഞെടുപ്പുകൾക്കൊരു...

'തെരഞ്ഞെടുപ്പുകൾക്കൊരു മുന്നൊരുക്കം' കാമ്പയിന് തുടക്കമായി

text_fields
bookmark_border
തെരഞ്ഞെടുപ്പുകൾക്കൊരു മുന്നൊരുക്കം കാമ്പയിന് തുടക്കമായി
cancel
camera_alt

റിയാദ് കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘തെരഞ്ഞെടുപ്പുകൾക്കൊരു മുന്നൊരുക്കം’ കാമ്പയിൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: ആസന്നമായ ത്രിതല പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക്​ മുന്നോടിയായി റിയാദ് കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'തെരഞ്ഞെടുപ്പുകൾക്കൊരു മുന്നൊരുക്കം' പരിപാടി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സി.പി. മുസ്തഫ ഉദ്​ഘാടനം ചെയ്തു.

പരിപാടിയിൽ കെ.എം.സി.സിയിലേക്ക് കടന്നുവന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഹാഷിമിന്​ അംഗത്വം നൽകി. മണ്ഡലം ആക്​ടിങ്​ പ്രസിഡൻറ്​ ആബിദ് കൂമണ്ണ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് കോയ വാഫി മുഖ്യപ്രഭാഷണം നടത്തി. ജില്ല കമ്മിറ്റി പ്രസിഡൻറ്​ മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, വാഹിദ് കൊടക്കാട്, ഉസ്മാനലി പാലത്തിങ്ങൽ, കെ.ടി. അബൂബക്കർ, റഫീഖ് മഞ്ചേരി, സിദ്ദീഖ് കോനാരി എന്നിവർ സംസാരിച്ചു. നിസാർ അഹമ്മദ്, ഷൗക്കത്ത് കടമ്പോട്ട്​, സിറാജ് മേടപ്പിൽ, മൻസൂർ കണ്ടൻകാരി, സൈനുദ്ദീൻ കണ്ണഞ്ചേരി, ഫൈസൽ ചേളാരി എന്നിവർ നേതൃത്വം നൽകി. ഡി. മുഹമ്മദ് ചേലേമ്പ്ര ഖിറാഅത്ത്​ നടത്തി. വർക്കിങ്​ സെക്രട്ടറി ഷാജഹാൻ കുന്നുമ്മൽ സ്വാഗതവും ഷബീറലി പള്ളിക്കൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh
Next Story