യുവ യുനൈറ്റഡ് പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsയുവ യുനൈറ്റഡ് ഇമ്രാൻ ഈദ് മെഗാ ഫെസ്റ്റ് പോസ്റ്റർ പ്രകാശനം മാധ്യമപ്രവര്ത്തകന് ജയന് കൊടുങ്ങല്ലൂര്‍ നിർവഹിക്കുന്നു
റിയാദ്: ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ യുവജന വിഭാഗമായ യുവ യുനൈറ്റഡ് മേയ് 26ന് അസീസിയ നെസ്റ്റോ ട്രെയിൻ മാളിൽ നടത്തുന്ന സ്റ്റാർ സിംഗർ ഇമ്രാൻ ഈദ് മെഗാ ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂര്‍ യുവ യുനൈറ്റഡ് പ്രസിഡന്റ് റിഷി ലത്തീഫിന് നല്‍കിയാണ് പ്രകാശനം നിർവഹിച്ചത്. പ്രതിസന്ധിയിലും സംഗീതത്തെ നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരൻ ഇമ്രാൻ ഖാനെ സഹായിക്കുന്നതിന് വേണ്ടിയാണു ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഇമ്രാൻ ഖാന്റെ പേരിൽ മെഗാ ഫെസ്റ്റ് നടത്താൻ തീരുമാനിച്ചതെന്ന് സംഘാടകർ പറഞ്ഞു.
സുലൈമാനിയ ന്യൂ മലാസ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യുവ യുനൈറ്റഡിന്റെ ഭാരവാഹികളായ റിഷി ലത്തീഫ്, അശ്റഫ് പട്ടാമ്പി, മുഹാദ് അറക്കൽ, നിസാർ കൊല്ലം, സലിം കരൂപ്പടന്ന, അക്ഷയ് സുധീർ, ഹിബ അബ്ദുൽ സലാം, ആൻഡ്രിയ ജോൺസൺ, അനാമിക സുരേഷ്, അഭിനന്ദ ബാബു, സഫ ഷിറാസ്, അഞ്ജലി സുധീർ എന്നിവർ പങ്കെടുത്തു.

