'നീയോർമകൾ' ഹ്രസ്വചിത്രത്തിെൻറ പോസ്റ്റർ പ്രകാശനം ചെയ്തു
text_fields‘നീയോർമകൾ’ ഹ്രസ്വചിത്രത്തിെൻറ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
ദമ്മാം: പൂർണമായും സൗദിയിൽ ചിത്രീകരിക്കുന്ന 'നീയോർമകൾ' എന്ന സംഗീതാത്മക ഹ്രസ്വചിത്രത്തിെൻറ പോസ്റ്റർ പ്രകാശനം ചെയ്തു. അൽഖോബാർ വെൽകം റസ്റ്റാറൻറ് ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാടകരചയിതാവ് ബിജു പി. നീലേശ്വരം, അഭിനേതാക്കളായ ജേക്കബ് ഉതുപ്പ്, അനിൽ തിരുവന്തപുരം എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. ഇമ്പാക്ട് ഇലക്ട്രോണിക്സിെൻറ ബാനറില്‍ നിർമിക്കുന്ന ആൽബം, ബിഗ് ബി ക്രിയേഷന്‍സാണ് പൂർണമായ സാങ്കേതിക സഹായങ്ങളോടെ ചിത്രീകരിക്കുന്നത്. സഹീർഷാ കൊല്ലമാണ് സംവിധാനം. ബിനു കുഞ്ഞിെൻറ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സംഗീത അധ്യാപികയും ഗായികയുമായ മീനു അനൂപാണ്.
ഫിറോസ് കാസർകോടിെൻറ ഓർക്കസ്ട്രയില്‍ നിസാർ ആലപ്പിയും മീനു അനൂപും ചേർന്ന് ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ടൈറ്റില്‍ സോങ് ആലപിച്ചത് ഗായിക ജിൻഷാ ഹരിദാസാണ്. അഭിലാഷ് പൊൻകുന്നവും ഷനീബ് അബൂബക്കറും സഹസംവിധായകരാകുന്ന ചിത്രത്തിെൻറ കലാസംവിധാനം നിര്‍വഹിക്കുന്നത് വിനോദ് കെ. കുഞ്ഞാണ്. സിബിന് ബിഗ്ബിയാണ് ഛായാഗ്രഹണം നിർവഹിച്ചത്. മധു മണ്ണൂര്‍ ചിത്രസംയോജനം നടത്തി. നൃത്താധ്യാപികയായ സരിതയും നിധിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബാലതാരങ്ങളായി അഭിനബ് ബാബുവും നേഹാ ബിജുവും അഭിനയിക്കുന്നു. ജേക്കബ് ഉതുപ്പ്, അനിൽ തിരുവനന്തപുരം, അഭിലാഷ് പൊൻകുന്നം, നീതു ശ്രീവത്സൻ എന്നിവർ മറ്റു വേഷങ്ങളിലെത്തുന്നു.

