പൊന്നാനി –ഫൗണ്ടേഷൻ സൗദി ഘടകം രൂപവത്കരിച്ചു
text_fieldsമാമദ് പൊന്നാനി, കെ. അഷ്റഫ്, ഫസൽ മുഹമ്മദ്, സലീം കളക്കര
റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) സൗദി ഘടകം രൂപവത്കരിച്ചു. നാട്ടിലും ഗൾഫ് രാജ്യങ്ങളിലുമായി നാലായിരത്തോളം അംഗങ്ങളുള്ള സംഘടനയുടെ സൗദി നാഷനൽ അഡ്ഹോക്ക് കമ്മിറ്റി നിലവിൽവന്നു. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പൊന്നാനിയുടെ ജനകീയ കൂട്ടായ്മയാണ് ഇത്. പൊന്നാനി താലൂക്ക് പരിധിയിൽ നിന്നുമുള്ള സൗദിയിൽ ജോലി ചെയ്യുന്നവർക്ക് അംഗമാകാം.
ഓൺലൈനായി നടന്ന യോഗത്തിലാണ് കമ്മിറ്റി രൂപവത്കരണം നടന്നത്. ഗ്ലോബൽ കമ്മിറ്റി പ്രസിഡൻറ് സി.എസ്. പൊന്നാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. മാമദ് പൊന്നാനി (ജിദ്ദ) യോഗം ഉദ്ഘാടനം ചെയ്തു. പി.വി. അബ്ദുൽ ഖാദർ ഹാജി, ഇബ്രാഹിം കുട്ടി, സി.വി. മുഹമ്മദ് നവാസ്, ഒ.കെ. ഉമർ, ടി.വി. സുബൈർ, സാദിഖ് (ഒമാൻ), യു. അഷ്റഫ് (കുവൈത്ത്), ഇഫ്തിഖാർ (ഖത്തർ) തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. വനിതഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ടി. മുനീറ, മുഹമ്മദ് അനീഷ് (യു.എ.ഇ), കബീർ (സലാല), യൂത്ത് വിങ് പ്രസിഡൻറ് ഷഹീർ മേഗ എന്നിവർ സംസാരിച്ചു. അംഗത്വ വിതരണ കാമ്പയിൻ ആരംഭിക്കാനും അടുത്ത വർഷം ജനുവരിയോടെ മെംബർഷിപ് അടിസ്ഥാനമാക്കി രണ്ട് വർഷ കാലവധിയുള്ള കമ്മിറ്റിയെ തെരഞ്ഞെടുക്കാനും യോഗം തീരുമാനിച്ചു.
കെ. അബ്ദുല്ലത്തീഫ് സ്വാഗതവും ഫസൽ മുഹമ്മദ് നന്ദിയും പറഞ്ഞു. സൗദി അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികൾ: മാമദ് പൊന്നാനി ജിദ്ദ (മുഖ്യ രക്ഷാധികാരി), അഷ്റഫ് നൈതല്ലൂർ ദമ്മാം (രക്ഷാധികാരി), കെ. അഷ്റഫ് ജിദ്ദ (പ്രസി), ഫസൽ മുഹമ്മദ് അൽറാസ് (ജന. സെക്ര), സലീം കളക്കര റിയാദ് (ട്രഷ), ബിജു ദേവസ്യ ദമ്മാം, ഷെമീർ മേഗ റിയാദ് (വൈ. പ്രസി), അബ്ദുൽ വാഹിദ് റിയാദ്, പി.പി. ബാദുഷ മദീന (ജോ. സെക്ര). സൗദിയിൽ ജോലി ചെയ്യുന്ന പൊന്നാനി താലൂക്കുകാരായ പ്രവാസികൾ അംഗത്വത്തിനായി ഫസൽ മുഹമ്മദ് (0577250109), അബ്ദുൽ വാഹിദ് (0559119334), പി.പി. ബാദുഷ (059280373) എന്നിവരെ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

